കേരളത്തിന്റെ നിർദേശത്തിന് വില കൽപ്പിക്കാതെ തമിഴ്നാട് ; ഇന്നലെ അർധരാത്രിയിൽ ഒൻപത് ഷട്ടറുകൾ തുറന്ന് ഒഴുക്കിയത് 7200 ഘനയടി വെള്ളം.ഉറക്കമില്ലാതെ പെരിയാർ തീരദേശവാസികൾ .
രാത്രിയില്‍ മുല്ലപ്പരിയാര്‍ അണക്കെട്ടില്‍നിന്ന് അധികജലം തുറന്നുവിടരുതെന്ന കേരളത്തിന്‍റെ നിര്‍ദേശം അവഗണിച്ച് ഇന്നലെ രാത്രി ഒന്‍പത് ഷട്ടറുകള്‍ തമിഴ്നാട് തുറന്നു. ജലനിരപ്പ് 142 അടിയായതോടെ പതിനൊന്ന് മണിക്ക് ഒന്‍പത് ഷട്ടറുകള്‍ അറുപതു സെന്‍റീമീറ്റര്‍ ഉയര്‍ത്തി 7200 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കി. പിന്നീട് ഘട്ടംഘട്ടമായി പുലര്‍ച്ചയോടെ എട്ട് ഷട്ടറുകളും അടച്ചു. നിലവില്‍ ഒരു ഷട്ടര്‍ മാത്രം പത്തുസെന്‍റീമീറ്റര്‍ തുറന്ന് 143 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. 1867 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവില്‍ 141 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം പരിശോധന നടത്തി. തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടാനാകുമോ എന്നത് ഉള്‍പ്പെടെ സംഘം പരിശോധിച്ചു