നാട്ടുവാര്‍ത്തകള്‍
പഞ്ചായത്തിൽ പൊതുജനസേവനങ്ങൾക്ക് കാലതാമസം, വാർഡ് അംഗങ്ങൾ പ്രതിഷേധിച്ചു.
കട്ടപ്പന: ഇരട്ടയാർ ഗ്രാപഞ്ചായത്തിൽ പൊതുജന സേവനങ്ങൾക്ക് കാലതാമസം നേരിടുകയാണെന്ന് ആരോപിച്ച് യു ഡി എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മറ്റി ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു. നിരവധിയാളുകളാണ് ഒട്ടേറെ ആവശ്യങ്ങൾക്കായി പഞ്ചായത്തിലെത്തുന്നത്. എന്നാൽ ഇവർക്കാർക്കും സമയബന്ധിതമായി ഫയലുകൾ നീക്കി നൽകാൻ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല എന്നാണ് പരാതി. പഞ്ചായത്ത് കമ്മറ്റിയിലെടുക്കുന്ന സുപ്രധാന തീരുമാനങ്ങൾ വരെ നടപ്പാക്കാൻ ഒരു വിഭാഗം ഉദ്യോഗസ്ഥർ വിമുഖതയാണ് കാണിക്കുന്നത്. പ്രസിഡന്റിന്റെ വാക്ക് പോലും കേൾക്കാതെയാണ് ജീവനക്കാർ മുൻപോട്ട് പോകുന്നതെന്നും പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.ആവശ്യങ്ങൾക്കെത്തുന്നവരെ ഒന്നിൽ കൂടുതൽ തവണ നടത്തി ബുദ്ധിമുട്ടിക്കുന്നത് ഉദ്യോഗസ്ഥരുടെ പതിവാണെന്നും അംഗങ്ങൾ വിമർശിച്ചു.