തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ നീരുറവ് പദ്ധതിക്ക് ആരംഭം കുറിച്ചു
തൊടുപുഴ, ഇളംദേശം ബ്ലോക്കു പഞ്ചായത്തുകളില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വരും വര്‍ഷങ്ങളിലേക്ക് ആവശ്യമായ പ്രവര്‍ത്തികളുടെ ആക്ഷന്‍പ്ലാന്‍ നീര്‍ത്തട പദ്ധതി പ്രകാരം തയ്യാറാക്കുന്നതിനുവേണ്ടിയുള്ള നീരുറവ് എന്ന പദ്ധതിയ്ക്ക് മണക്കാട് പഞ്ചായത്തില്‍ ആരംഭം കുറിച്ചു.
ഇതിന്റെ ഭാഗമായി തൊടുപുഴ, ഇളംദേശം ബ്ലോക്കിലെ ടെക്നിക്കല്‍ സ്റ്റാഫുകള്‍ക്ക് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് ദ്വിദിന ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. ബ്ലോക്ക്പ്രസിഡന്റ് ട്രീസാ ജോസ് പദ്ധതി ഉത്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഭരണസമിതി അംഗങ്ങളായ മാര്‍ട്ടിന്‍ ജോസഫ്, ഗ്ലോറി പൗലോസ്, സുനി സാബു, ലാലി ജോയി, ഇ.കെ അജിനാസ്, ബി.ഡി.ഒ. ജയന്‍ വി.ജി, ജോയിന്റ് ബി.ഡി.ഒ ബേബി എം.എന്‍ എന്നിവര്‍ പങ്കെടുത്തു.
മണക്കാട് പഞ്ചായത്തിലെ മുണ്ടിയാടിത്തോട് നീര്‍ത്തടത്തില്‍ ഈ പദ്ധതിക്ക് ആവശ്യമായ ഡാറ്റകള്‍ ശേഖരിക്കുന്നതിനുള്ള ഫീല്‍ഡ് സര്‍വ്വേ ആരംഭിച്ചു. നാലു ദിവസമായി നടക്കുന്ന ഫീല്‍ഡ് സര്‍വ്വേയില്‍ തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ എല്ലാ അക്രഡിറ്റഡ് എന്‍ജിനിയര്‍മാരും പങ്കെടുക്കുന്നു. ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് സര്‍വ്വേയുടെ ഉദ്ഘടനം നിര്‍വ്വഹിച്ചു. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് റ്റി.സി ജോബ് , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് ജേക്കബ്ബ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സുനി സാബു,വാര്‍ഡ് മെമ്പര്‍ ജീന അനില്‍, ജോയിന്റ് ബി.ഡി.ഒ. ബേബി എം.എന്‍, സോയില്‍ കണ്‍സര്‍വേഷന്‍ വര്‍ക്ക് സൂപ്രണ്ട് ബിനിമോള്‍ എന്‍.ബി തുടങ്ങിയവര്‍ പങ്കെടുത്തു.