Idukki വാര്ത്തകള്ഇടുക്കിദേവികുളംപ്രധാന വാര്‍ത്തകള്‍
വിവാദങ്ങൾക്കും, ആശയക്കുഴപ്പങ്ങൾക്കുമിടയിൽ അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മിനി നന്ദകുമാർ രാജി വച്ചു; തപാൽ വഴിയെത്തിയ രാജിക്കത്ത് സ്വീകരിച്ച് സെക്രട്ടറി
അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നന്ദകുമാർ രാജി വച്ചു. തപാൽ മാർഗ്ഗമാണ് രാജിക്കത്ത് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അംഗത്വവും രാജി വച്ചു.പോസ്റ്റൽ മാർഗ്ഗം ഇന്നാണ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് രാജിക്കത്ത് ലഭിച്ചത്. നിയമപരമായ സാധുത ഉള്ളതിനാൽ സെക്രട്ടറി കത്ത് സ്വീകരിച്ചു. കഴിഞ്ഞ പന്ത്രണ്ടാം തിയതി മുതൽ മിനി മോൾ നന്ദകുമാർ അവധിയിൽ പ്രവേശിച്ചിരുന്നു. ഇവർ എവിടെയാണ് എന്നതിനെക്കുറിച്ചും വ്യക്തത ഇല്ലായിരുന്നു.ഏതാനും ദിവസങ്ങൾക്ക് മുൻപ് ദൂതൻ വഴി രാജിക്കത്ത് സെക്രട്ടറിയ്ക്ക് നൽകിയെങ്കിലും നിയമപരമായ പ്രശ്നങ്ങളാൽ രാജി സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പോസ്റ്റൽ മാർഗ്ഗം രാജിക്കത്ത് എത്തിയത്.