പ്രധാന വാര്‍ത്തകള്‍
തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല


തിരുവനന്തപുരം: തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നതിന് അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.
പകുതി സീറ്റുകളിലായിരിക്കും പ്രവേശനം. അതേസമയം, മുഴുവന്‍ സീറ്റുകളിലും പ്രവേശനം നടത്തണമെന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ ആവശ്യം. പകുതി സീറ്റുകളില്‍ പ്രവേശനം നടത്തുന്നത് സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നതായി ഉടമകള്‍ പറയുന്നു.