മോഡൽ പോളിടെക്നിക് കോളേജിൽ ഐ.എച്ച്.ആർ.ഡി യുടെ സൗജന്യ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ദേശീയ പിന്നോക്ക വിഭാഗ വികസന കോർപറേഷൻ (എൻ.ബി.സി.എഫ്.ഡി.സി) ഐ.എച്ച്.ആർ.ഡി യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ആരംഭിക്കുന്ന ഇലക്ട്രീഷ്യൻ ഡൊമെൻസ്റ്റിക് സൊല്യൂഷൻസ് സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 28, പ്രായം:18-45 വരെ.
മൂന്നു ലക്ഷത്തിൽ താഴെ വാർഷികകുടുംബ വരുമാനമുള്ള ഒ.ബി.സിവിഭാഗത്തിൽ പെട്ടവരോ ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നോക്ക വിഭാഗത്തിൽ പെട്ടവരോ ആയിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റ് ഉണ്ടായിരിക്കുന്നതാണ്.
*1. ഇലക്ട്രീഷ്യൻ – ഡൊമെൻസ്റ്റിക് സൊല്യൂഷൻസ്, 350 മണിക്കൂർ, അടിസ്ഥാന യോഗ്യത : എസ്.എസ്.എൽ.സി * How to apply: താഴെപ്പറയുന്ന കേന്ദ്ര സർക്കാർ വെബ്സൈറ്റ് സർക്കാർ വെബ്സൈറ്റ് മുഖാന്തരം അപേക്ഷിക്കേണ്ടതാണ് .
https://pmdaksh.dosje.gov.in/student — (candidate registration) ക്യാൻഡിഡേറ്റ് രജിസ്ട്രേഷനിൽ വ്യക്തിഗത വിവരങ്ങൾ നൽകിയശേഷം ഇടുക്കി ജില്ല തെരഞ്ഞെടുക്കുക . IHRD – മോഡൽ പോളിടെക്നിക് കോളേജ് – കോഴ്സ് – ഇലക്ട്രിഷൻ ഡൊമെൻസ്റ്റിക് സൊല്യൂഷൻസ് – തെരഞ്ഞെടുത്ത ശേഷം രജിസ്ട്രേഷൻ പൂർത്തീകരിക്കുക – രജിസ്ട്രേഷനിൽ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ 94968 22245 / 97443 92786 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.