6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

നിയമസഭ തിരഞ്ഞെടുപ്പിൽ 15 മണ്ഡലങ്ങളിൽ സി എസ് ഡി എസ് ജയപരാജയങ്ങൾ നിർണ്ണയിക്കുമെന്ന് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ്



വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 15 നിയമസഭ മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) നിർണ്ണയിക്കുമെന്ന് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ്. ഇടതുമുന്നണിയ്ക്ക് ലഭിച്ച തുടർഭരണത്തിൽ ദളിത് വിഭാഗങ്ങൾക്ക് പരിഗണന ലഭിച്ചില്ല. ദളിത് ക്രൈസ്തവ സംവരണം, ജാതി സെൻസസ്, ഈ ഗ്രാൻഡ് തുടങ്ങിയ വിഷയത്തിൽ പുലർത്തിയത് കുറ്റകരമായ അനാസ്ഥയാണ്. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം അടിസ്ഥാന ജനതയെ പൂർണമായും തള്ളിക്കളഞ്ഞ പ്രഖ്യാപനമാണ്. സാമ്പത്തിക സംവരണം പ്രഖ്യാപിച്ചത് ആത്മഹത്യാപരമായിരുന്നുവെന്നും പട്ടിക വിഭാഗം ക്രിമിലെയർ വിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് സ്വീകരിച്ചുവെന്നും കെ കെ സുരേഷ് കുറ്റപ്പെടുത്തി. പട്ടിക ജാതിയിൽ നിന്നും മന്ത്രിയെ ഉൾപ്പെടുത്താഞ്ഞത് നീതികരിക്കാൻ കഴിയില്ല എന്നും കെ കെ സുരേഷ് പറഞ്ഞു. കോട്ടയം പി ഡബ്യു ഡി റസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന സംസ്‌ഥാന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈക്കം നിയോജക മണ്ഡലത്തിൽ സണ്ണി എം കപിക്കാടിനെ സ്‌ഥാനാർഥി ആക്കുവാനുള്ള നീക്കം സ്വാഗതാർഹം ആണെന്നും ക്യാമ്പിൽ അഭിപ്രായം ഉയർന്നു.

സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ അധ്യക്ഷത വഹിച്ചു.

സണ്ണി എം കപിക്കാട്, സംസ്‌ഥാന ട്രഷറർ പ്രവീൺ ജെയിംസ്, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, ടി എ കിഷോർ, സി എം ചാക്കോ, കെ കെ കുട്ടപ്പൻ, ആഷ്‌ലി ബാബു, രഞ്ജിത് രാജു, ആൻസി സെബാസ്റ്റ്യൻ, എം ഐ ലൂക്കോസ്, എം കെ ശോഭന, കെ കെ അപ്പു, എം എസ് തങ്കപ്പൻ, മോബിൻ ജോണി തുടങ്ങിയവർ പ്രസംഗിച്ചു










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!