അയ്യപ്പൻകോവിൽ പഞ്ചായത്തിൽ നടന്ന തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്തിന് മുന്നിൽ ബി.ജെ.പി.യുടെ ധർണ്ണ നാളെ
അയ്യപ്പൻകോവിൽ പഞ്ചായത്തിൽ നടന്ന തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്തിന് മുന്നിൽ
ബി.ജെ.പി.യുടെ ധർണ്ണ നാളെ . ബിജെപി ജില്ലാ വൈസ് പ്രസിഡന്റെ കെ കുമാർ സമരം ഉത്ഘാടനം ചെയ്യും.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് കോടിക്കണക്കി ന് രൂപയുടെ അഴിമതിയാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടത്തിയ തുക തിരികെ അടക്കാൻ ജില്ലാ ഭരണകൂടം ഉത്തരവ് നൽകിയെങ്കിലും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണ സമിതി സ്വീകരിക്കുന്നത്. നിലവിലെ ഭരണസമിതിയും അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്.ഇതിനെതിരെയാണ് ബി.ജെ.പി. വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിക്കുന്നത്. സമരം പ്രഖ്യാപിച്ചയുടൻ
ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ട് മിനിമോൾ നന്ദകുമാർ 15 ദിവസത്തെ അവധിയിൽ പ്രവേശിച്ചത് ഇതിന്റെ തെളിവാണ് .മുന്നണിക്കും പാർട്ടിക്കും ഉള്ളിലുണ്ടായ അഭിപ്രായ ഭിന്നതയാണ് പ്രസിഡണ്ട് അവധിയിൽ പ്രവേശിക്കാൻ കാരണമെന്നും ആക്ഷേപമുണ്ട്. താത്കാലിക ജീവനക്കാരനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സി പി എം അംഗങ്ങളും പ്രസിഡന്റുമായി കൊമ്പുകോർത്തതായും ആക്ഷേപമുയർന്നിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയുടെ സിറ്റിസൺ ഇൻഫർമേഷൻ ബോർഡു സ്ഥാപിച്ചതിൽ
രണ്ടു ലക്ഷത്തി അറുപത്തി ഏഴായിരത്തി ഒരുനൂറ്റിമുപ്പത്തിരണ്ട് രൂപയുടെ ക്രമക്കേട് ഇന്റേണൽ വിജിലൻസ് സെൽ അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീലേഖയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു..
ഇതു കുറ്റക്കാരിൽ നിന്നും തിരിച്ചു പിടിക്കണമെന്ന് കളക്ടർ ഉത്തരവു നൽകുകയും അഞ്ച് താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു. (ബൈറ്റ് ഒ എസ് ബിനു ബി ജെ പി അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ്) ഏഞ്ചൽ ആക്ടിവിറ്റി ഗ്രൂപ്പ് രൂപവൽക്കരിച്ച് ഇതിന്റെ മറവിൽ
2017 – 18 മുതൽ നടത്തിയ മെറ്റീരിയൽ വർക്കിലാണ് ക്രമക്കേടു നടന്നത്.
പഞ്ചായത്ത് സെക്രട്ടറി നടത്തിയ പ്രാഥമീക അന്വേഷണത്തിൽ 2.85 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതോടെയാണ് ബി.ജെ.പി പ്രശ്നം ഏറ്റെടുത്തത്. സമരത്തിൽ ബിജെപി നേതാക്കളായ ഷാജി നെല്ലിപറമ്പിൽ സി സന്തോഷ് കുമാർ ഒ എസ് ബിനു എന്നിവർ സംസാരിക്കും.