San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇറ്റാലിയൻ രാഷ്ട്രീയ നേതാവിന്റെ വോട്ടുകള്ളാ മുദ്രാവാക്യം; ഭാരത് ഉച്ചകോടിയെ ചൊല്ലി വിവാദം, രാഹുലിനെതിരെ BJP



ഹൈദരാബാദിൽ തെലങ്കാന സർക്കാർ നടത്തിയ ഭാരത് ഉച്ചകോടിയെ ചൊല്ലി വിവാദം. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് വോട്ടുകള്ളാ മുദ്രാവാക്യം വിളിച്ചതാണ് വിവാദമായത്. കോൺഗ്രസിന്റെ രാജ്യവിരുദ്ധ നിലപാടാണ് വ്യക്തമാകുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.ഭാരത് ഉച്ചകോടിയിലൂടെ ഇന്ത്യയിലേക്ക് രാജ്യവിരുദ്ധ ശക്തികളെ എത്തിക്കുകയും രാജ്യത്തിന്റെ ജനാധിപത്യത്തെ അപമാനിക്കുകയും ചെയ്തുവെന്നും ‌‌‌‌രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി തെലങ്കാന സംസ്ഥാന അധ്യക്ഷൻ എൻ. രാംചന്ദർ റാവു ആവശ്യപ്പെട്ടു. “നേരത്തെ വിദേശരാജ്യത്ത് പോയി ഇന്ത്യയെ ഒരു ‘തകർന്ന സമ്പദ്‌വ്യവസ്ഥ’യെന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ രാജ്യത്തിനകത്ത് വെച്ച് തന്നെ ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ വിദേശികളെ ക്ഷണിച്ചിരിക്കുകയാണ്. ഇത് രാജ്യദ്രോഹപരമായ നടപടിയാണ്,” രാംചന്ദർ റാവു വിമർശിച്ചു.

ജോർജ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകൾ വഴി സാമ്പത്തിക സഹായം ലഭിക്കുന്ന പ്രോഗ്രസീവ് അലയൻസ്, പ്രോഗ്രസീവ് ഇന്റർനാഷണൽ എന്നീ സംഘടനകളുടെ പ്രതിനിധികളെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ബിജെപി നേതാവ് ആരോപിച്ചു. രാഹുലിനെ വിമർശിച്ച് നേരത്തെ കേന്ദ്രആഭ്യന്തരന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ വിമർശിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പതിവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തിയാൽ കോൺഗ്രസിന് ഒരിക്കലും അധികാരം ലഭിക്കില്ല. അധികാരമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ വിദേശയാത്രകൾ നിർത്തി ഇന്ത്യയിലെ ഗ്രാമങ്ങൾ സന്ദർശിക്കണമെന്ന് അമിത് ഷാ പറഞ്ഞു. ഈരീതിയിൽ തുടർന്നാൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും അദ്ദേഹത്തിന്റെ വികസന മാതൃകയെയും ലോകം മുഴുവൻ അഭിനന്ദിക്കുമ്പോൾ, രാഹുൽ ഗാന്ധി ഒരു അന്താരാഷ്ട്ര വേദിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തെ വിമർശിക്കുകയാണ്. ‘ഭാരത്’ എന്ന് പേരിട്ടിരുന്ന ഈ ഉച്ചകോടിയുടെ വേദി, പ്രധാനമന്ത്രിയെയും രാജ്യത്തെയും വിമർശിക്കാനാണ് ഉപയോഗിച്ചത്” അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് ജിയാക്കോമോ ഫിലിബെക്ക് നടത്തിയ പരാമർശം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഭാരത് ഉച്ചകോടിയിൽ പങ്കെടുത്ത അദേഹം വോട്ട് കള്ളൻ, അധികാരം ഒഴിയൂ എന്ന് മുദ്രവാക്യം വിളിച്ചിരുന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button