തോമസ് ടുച്ചലിന്റെ പിള്ളേര് ആ അപരാജിത കുതിപ്പ് അങ്ങ് അവസാനിപ്പിച്ചു; നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങി സ്പെയിന്

തോല്‍വി അറിയാതെ മുന്നേറിയത് 43 മത്സരങ്ങളായിരുന്നു. ഫുട്ബോളിലെ ലോക ചാമ്പ്യന്മാരുടെ ചരിത്രമായ അപരാജിത കുതിപ്പ് യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ട് അവസാനിപ്പിച്ചിരിക്കുന്നു. അതും സ്പെയിനിന്റെ സ്വന്തം തട്ടകമായ മെട്രോപോളിറ്റാനോയില്‍ വെച്ച് തന്നെ. തോമസ് ടുച്ചലിന്റെ കീഴില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ടീം ഇതുവരെ നേഷന്‍സ് ലീഗ് കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മത്സരമായിരുന്നു കാഴ്ച്ച വെച്ചത്. ആഴ്സണല്‍ ജോഡികളായ എസ്രി കോണ്‍സ, ബെന്‍ വൈറ്റ് എന്നിവരുടെ പ്രതിരോധ ബലത്തിലും ഗോള്‍ എണ്ണത്തിലും ഹാരികെയ്നും സംഘവും നിറഞ്ഞാടിയപ്പോള്‍ സ്പെയിനിനും അത് മറക്കാനാവാത്ത മത്സരമായി മാറി.കുബാര്‍സി പിന്നില്‍ നിന്ന് ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ക്യാപ്റ്റന്‍ ഹാരി കെയിന്‍ ഇംഗ്ലണ്ടിന് 0-1 എന്ന ലീഡ് നേടിക്കൊടുത്തു. രണ്ടാം പകുതിയില്‍ ആന്ഡേഴ്സണ് റെഡ് കാര്‍ഡ് ലഭിച്ചെങ്കിലും, കോന്‍സയും ബെന്‍ വൈറ്റും നാല് മിനിറ്റിനുള്ളില്‍ നേടിയ ഗോളുകള്‍ ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ചു. ഒയാര്‍സബാല്‍ നേടിയ പെനാല്‍റ്റിയും യമാലിന്റെ സഹായത്തോടെ വില്യംസ് നേടിയ ഗോളും മത്സരത്തില്‍ ചെറിയൊരു തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും ഇരു ടീമുകള്‍ക്കും കൂടുതല്‍ ഗോളുകള്‍ കണ്ടെത്താനായില്ല. ഈ വിജയത്തോടെ, ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് യുവേഫ നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.








































































































































