San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ചക്കക്കൊമ്പൻ പാഞ്ഞടുത്തു, ദൗത്യസംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് സി.സി.എഫ്



മൂന്നാർ: രണ്ടാമത് മയക്കുവെടി വയ്ക്കാൻ ശ്രമിക്കുന്നതിനിടെചക്കക്കൊമ്പൻ പാഞ്ഞടുത്തതായും ദൗത്യസംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഡി.കെ. വിനോദ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പുലർച്ചെ നാലിന് തന്നെ ആനയെ ട്രാക്ക് ചെയ്യാനാരംഭിച്ചു. 5.30ന് ചക്കക്കൊമ്പനെ ലൊക്കേറ്റ് ചെയ്തു. എട്ടിന് ആനയിറങ്കൽ ഡാമിന്റെ സമീപത്തെ തുരുത്തിൽ കിടന്നുറങ്ങി. ഉച്ചയ്ക്ക് 12ന് ആന ഉണർന്ന് വീണ്ടും നീങ്ങാനാരംഭിച്ചതോടെ ദൗത്യസംഘം പിന്തുടർന്നു. വൈകിട്ട് അനുയോജ്യമായ സ്ഥലത്തെത്തിയപ്പോൾ ആനയുടെ കാലിൽ ആദ്യ മയക്കുവെടിവച്ചു. എന്നാൽ കഴുത്തൊപ്പമുള്ള പുല്ലിൽ തട്ടിയതിനാൽ മുഴുവൻമരുന്നും കയറിയില്ല. തുടർന്ന് അരമണിക്കൂറോളം ആനയെ നിരീക്ഷിച്ചു. ഈ സമയം ചെവിയാട്ടുന്നതും വാലാട്ടുന്നതും നിറുത്തിയെങ്കിലും തുമ്പിക്കൈ അനക്കുന്നുണ്ടായിരുന്നു. മയക്കുവെടി വയ്ക്കാനുള്ള ഉപകരണങ്ങളുമായി മൂന്ന് സംഘമാണ് ഫീൽഡിലുണ്ടായിരുന്നത്. രണ്ടും മൂന്നും ഡോസ് വയ്ക്കാനായി സംഘം കൊമ്പനടുത്തേക്ക് നീങ്ങിയെങ്കിലും ആന പാഞ്ഞടുത്തു. ഒരു സംഘം കഷ്ടിച്ചാണ് രക്ഷപെട്ടത്. വളരെ അപകടകരമായ സ്ഥിതിയായിരുന്നു. ആ സമയം നല്ല മഴയുണ്ടായിരുന്നു. ഇതോടെ കാഴ്ച മങ്ങി. ആനയും അക്രമാസക്തമായിരുന്നതിനാൽ ദൗത്യം താത്കാലികമായി ഇന്നലെ നിറുത്തുകയായിരുന്നു. ആന രാത്രി മുഴുവൻ നിരീക്ഷണത്തിലാകും. ഇന്നലെയുണ്ടായ ചെറിയ പോരായ്മകളെല്ലാം പരിഹരിച്ച് ഇന്ന് സർവസജ്ജമായി ദൗത്യംപുനരാരംഭിക്കും. ഇന്നും മഴ മുന്നറിയിപ്പുണ്ട്. അപകടകരമായ ദൗത്യമാതിനാൽവ്യക്തമായ കാഴ്ചയില്ലെങ്കിൽ ദൗത്യം പ്രയാസകരമാണ്. അതിനാൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ ദൗത്യവുമായി മുന്നോട്ടുപോകൂവെന്നും അദ്ദേഹം പറ‌ഞ്ഞു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button