പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
പൊലീസ് ചമഞ്ഞ് വിദ്യാർഥിയുടെ ഫോൺ തട്ടിയയാൾ പിടിയിൽ

തൊടുപുഴ ∙ ഡാൻസാഫ് ടീമിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് വിദ്യാർഥിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത പ്രതി പിടിയിൽ. അഞ്ചൽ നെടിയറ ജിജോ ഭവനിൽ ജോജോ വർഗീസ് (38) ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ ഒന്നോടെ തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലെ ടീ ഷോപ്പിന് സമീപമായിരുന്നു സംഭവം. എൽഎൽബി വിദ്യാർഥിയുടെ കൈവശം ഉണ്ടായിരുന്ന ഫോൺ തട്ടിയെടുത്ത് സ്ഥലത്ത് നിന്നു പ്രതി കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫോൺ നഷ്ടപ്പെട്ട വിദ്യാർഥി തൊടുപുഴ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഡിവൈഎസ്പി സജി മാർക്കോസിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സിഐ കെ.പി.മനേഷിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.

















































































































































