San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Travelപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സംരക്ഷണവും വിനോദസഞ്ചാര സാധ്യതകളും തേടി പ്രകൃതിസ്‌നേഹികൾ, ഹൈറേഞ്ചിലെ മഞ്ഞക്കുറിഞ്ഞിപ്പൂക്കൾ



ചെറുതോണി : ചൊക്രമുടിയിലെ നീലക്കുറിഞ്ഞിപ്പൂക്കാലം അവസാനിക്കാറാകുമ്പോൾ ഇടുക്കിയുടെ മലമേടുകളിൽ മഞ്ഞപ്പൂക്കളുടെ വസന്തം.

മണിയാറൻകുടി, ഭൂമിയാംകുളം, പൈനാവ്, തുടങ്ങിയ മലനിരകളിലാണ് പ്രാദേശികമായി മഞ്ഞക്കുറിഞ്ഞി, നീർമുതിര എന്നീപേരുകളിൽ അറിയപ്പെടുന്ന ചെടികൾ പൂത്തുനിൽക്കുന്നത്.

മലമേടുകളെ മഞ്ഞനിറത്തിൽ അണിയിച്ചൊരുക്കുന്ന ഈ പൂക്കാലം പ്രകൃതിസ്നേഹികൾക്കും സഞ്ചാരികൾക്കും വേറിട്ട കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്.

ഭൂമിയാംകുളം സ്റ്റേഡിയംപാറ, മണിയാറൻകുടി സെയ്ന്റ് മേരീസ് പള്ളിക്കു സമീപത്തെ മലമേടുകൾ, പാറമട, പൈനാവിൽനിന്ന് താന്നിക്കണ്ടം പോകുന്നവഴിയിലെ ടാങ്കുപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് മഞ്ഞപ്പൂക്കളുടെ മനോഹരക്കാഴ്ച. പച്ചപ്പിനിടയിൽ കൂട്ടത്തോടെ വിരിഞ്ഞുനിൽക്കുന്ന പൂക്കൾ മലനിരകൾക്ക് പുതിയൊരു ഭംഗി പകരുന്നു.


പൂമ്പൊടി ശേഖരിക്കാനെത്തുന്ന ചെറുതേനീച്ചകളും വിവിധയിനം വണ്ടുകളും പൂമ്പാറ്റകളും ഈ പൂക്കാലത്തിന് ജീവൻ പകരുന്നു. പൂക്കളെ തേടിയെത്തുന്ന ചെറുജീവികളുടെ സാന്നിധ്യവും തേനീച്ചകളുടെ മൂളലും വണ്ടുകളുടെ ശബ്ദവും ചേർന്ന് പ്രകൃതിയുടെ തനിമയാർന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു.

നീലക്കുറിഞ്ഞിയുടെ പൂക്കാലം സഞ്ചാരികളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ നേടുമ്പോൾ ഇടുക്കിയിലെ മലമേടുകളിൽ വിരിയുന്ന മഞ്ഞക്കുറിഞ്ഞിപ്പൂക്കൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് പ്രകൃതിസ്‌നേഹികളുടെ പരാതി.

പ്രാദേശികമായി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ ചെടികളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ഇന്റർനെറ്റിൽ ഉൾപ്പെടെ ലഭ്യമല്ലാത്തത് അവയുടെ സവിശേഷതകൾ തിരിച്ചറിയുന്നതിനും ശാസ്ത്രീയ പഠനങ്ങൾ നടത്തുന്നതിനും തടസ്സമാകുന്നു. ചെടിയുടെ ശാസ്ത്രീയനാമം, സസ്യകുടുംബം, പൂക്കാലത്തിന്റെ പ്രത്യേകതകൾ, വളർച്ചയ്ക്കാവശ്യമായ സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണ്. ‘മഞ്ഞക്കുറിഞ്ഞി’ എന്ന പ്രാദേശികനാമത്തിൽ അറിയപ്പെടുന്ന ചെടി യഥാർഥത്തിൽ ഏത് സസ്യയിനത്തിൽപ്പെട്ടതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കേണ്ടതുമുണ്ട്. ആനത്തൊട്ടാവാടി ഉൾപ്പെടെയുള്ള അധിനിവേശ സസ്യങ്ങളുടെ വ്യാപനത്തിനിടെ മഞ്ഞക്കുറിഞ്ഞിച്ചെടികളുടെ സാന്നിധ്യം വർഷംതോറും കുറഞ്ഞുവരുന്നുണ്ട്.

പൂക്കാലം വിനോദസഞ്ചാര സാധ്യതയാകണം

ഇടുക്കിയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് പുതിയൊരു അനുഭവമായി മഞ്ഞക്കുറിഞ്ഞിപ്പൂക്കാലത്തെ മാറ്റാനാകും. പൂക്കൾ വിരിയുന്ന പ്രദേശങ്ങൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് അവയുടെ സ്വാഭാവികതയ്ക്ക് കോട്ടംതട്ടാത്ത രീതിയിൽ സന്ദർശന സൗകര്യങ്ങൾ ഒരുക്കിയാൽ പ്രാദേശിക വിനോദസഞ്ചാര മേഖലയ്ക്കും നേട്ടമാകും.

പൂക്കാലത്തിന്റെ ദൈർഘ്യം, സസ്യങ്ങളുടെ സ്വഭാവം, പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം എന്നിവ പഠിച്ചശേഷം മാത്രമേ ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യാവൂ.

ജില്ലാ ടൂറിസം വകുപ്പും തദ്ദേശസ്ഥാപനങ്ങളും വനംവകുപ്പും ചേർന്ന് ഈ സാധ്യതകൾ പരിശോധിക്കണം. അതോടൊപ്പം സന്ദർശകരുടെ തിരക്ക് ചെടികൾക്കും ആവാസവ്യവസ്ഥയ്ക്കും ദോഷകരമാകാതിരിക്കാനുള്ള മുൻകരുതലുകളും വേണം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!