16 ലെ സിപിഐ എം ഹര്ത്താല്ഒഴിവാക്കിയ അവശ്യ മേഖലകള്;

ഇടുക്കി: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട (ഇഎസ്എ) ആശങ്കകളും കഡസ്ട്രല് മാപ്പിലുള്ള ആശയക്കുഴപ്പവും പൂര്ണമായും പരിഹരിക്കണമെന്നും ജില്ലയിലെ ജനങ്ങള്ക്ക് സ്വൈര്യ ജീവിതം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില് 16ന് ആഹ്വാനം ചെയ്തിട്ടുള്ള ഹര്ത്താല് വിജയിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്ഗീസ് വാര്ത്താക്കുറിപ്പില് പറഞ്ഞു.
ആശുപത്രി, പാല്, പത്രം മേഖലകളെ ഹര്ത്താലില്നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ 16 ന് നടക്കുന്ന ഹയര്സെക്കന്ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ, നെടുങ്കണ്ടത്തെ കായികമേള, അടിമ വ്യാപാര നിരോധനം നിലവില് വന്നതിന്റെ 200-ാം വാര്ഷിക ആഘോഷങ്ങള്ക്കായി പോകുന്ന പിആര്ഡിഎസിന്റെ വാഹനങ്ങള്, ജില്ലയ്ക്ക് പുറത്തു നിന്നും വരുന്ന ടൂറിസം, മറ്റ് മേഖലകളിലേക്ക് വരുന്ന വാഹനങ്ങള് എന്നിവയെയും ഹര്ത്താലില്നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്ഗീസ് വാര്ത്താക്കുറിപ്പില് അറിയിച്ചു.




































































































































