San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വിവരം പൊതുജനങ്ങളെ അറിയിക്കാതെ അധികൃതർ. തൂവൽ വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് താത്കാലിക വിലക്ക്



നെടുങ്കണ്ടം : തൂവൽ വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് താത്കാലിക വിലക്ക്.

കഴിഞ്ഞദിവസം പച്ചടി സ്വദേശിയായ 22-കാരൻ വെള്ളച്ചാട്ടത്തിനരികിലെ കയത്തിൽ മുങ്ങിമരിച്ചതിനെ തുടർന്നാണ് നടപടി. ഒരുവർഷം മുൻപുണ്ടായ മിന്നൽ പ്രളയത്തിൽ തകർന്ന പാലങ്ങളും കൈവരികളും സുരക്ഷാവേലികളും പുനർ നിർമിക്കുന്നതിനും നടപടിയുണ്ടായിട്ടില്ല.

സുരക്ഷ വേലികൾ തകർന്നതോടെ വെള്ളച്ചാട്ടത്തിന് മുകളിൽനിന്നു താഴേക്കുവീഴാനുള്ള സാധ്യതയുമുണ്ട്. പഞ്ചായത്ത് ബജറ്റിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപയുടെ പുനർ നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

താത്കാലിക വിലക്ക് പ്രഖ്യാപനത്തിൽമാത്രം


കഴിഞ്ഞ ദിവസമാണ് വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ മുമ്പ് ഉണ്ടായിരുന്നതുപോലെ തന്നെ ഇവിടേക്ക്‌ സന്ദർശകരുടെ വരവ് തുടരുകയാണ്. സന്ദർശനം വിലക്കിയ വിവരം ഔദ്യോഗികമായി ജനങ്ങളെ അറിയിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതുമൂലം നിരവധിപ്പേരാണ് ഇവിടേക്ക്‌ എത്തുന്നത്. വെള്ളച്ചാട്ടത്തിന് പരിസരത്തുപോലും ഒരു നോട്ടീസ് പതിക്കാനോ വെള്ളച്ചാട്ടത്തിലേക്ക്‌ എത്തുന്ന വഴി അടയ്ക്കാനോ ഒന്നുചെയ്തിട്ടില്ല.

കേവലം ഒരു റിബൺ കെട്ടി മുന്നറിയിപ്പ് നൽകാൻപോലും അധികൃതർ തയ്യാറാകാത്തതിനെതിരേ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒരു ഹോം ഗാർഡിനെപോലും ഇവിടെ നിയമിക്കാൻ അധികാരികൾ തയ്യാറാകാത്തതിലും നാട്ടുകാർക്ക് അമർഷമുണ്ട്.

ജനപ്രതിനിധികൾ സന്ദർശിച്ചു

അപകടമരണത്തിന് പിന്നാലെ സേനാപതി വേണു എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധിസംഘം മേഖലയിൽ സന്ദർശനം നടത്തി.

ഇനി നടപ്പാക്കേണ്ട അപകടരഹിത ടൂറിസം പദ്ധതികളെക്കുറിച്ച് പഠനംനടത്തുമെന്നും അപകടങ്ങൾ ഉണ്ടാകാതിരിക്കുവാൻ വിദഗ്ധ സംഘത്തെ എത്തിച്ച് പഠനം നടത്തുമെന്നും പരമാവധി ജലനിരപ്പ് അടയാളപ്പെടുത്തിയശേഷം മുകളിലും താഴെയും പാലം പണിയുന്നത് പരിഗണനയിലുണ്ടെന്നും എം.എൽ.എ. പറഞ്ഞു. ചൊവ്വാഴ്ച ഉടുമ്പൻചോല തഹസിൽദാരുടെ നേതൃത്വത്തിൽ പഞ്ചായത്തധികൃതരും ഇനി സന്ദർശിക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!