തൊടുപുഴയിൽ കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ.23 ഗ്രാം കഞ്ചാവുമായാണ് പിടിയിലായത്.

തൊടുപുഴ പഴുക്കാക്കുളം ഭാഗം മുതലക്കോടം കരയിൽ തോട്ടുപുറത്ത് വീട്ടിൽ എബിൻ ഷാജി (24), കാരിക്കോട് വില്ലേജ് ഉണ്ടപ്ലാവ് ഭാഗം, തൊടുപുഴ ഈസ്റ്റ് കരയിൽ, എളമക്കൽ വീട്ടിൽ നൗഫൽ ഷെരീഫ് (32)
എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. 01.10.2026 തിയതി സബ് ഇൻസ്പെക്ടർ ആൽബിൻ സണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്ടയംകവല ഭാഗത്തു നടത്തിയ പരിശോധനയിൽ പ്രതികളുടെ പക്കൽ നിന്നും 23 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്” എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ലഹരിയുടെ ഒഴുക്ക് പൂർണ്ണമായും തടയുന്നുന്നതിനായും, കുട്ടികളെയും, യുവജനങ്ങളേയും ലഹരിയുടെ കെണിയിൽ വീഴ്ത്തുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനും ഞങ്ങളോടൊപ്പം പൊതുജനങ്ങളായ നിങ്ങളുടെ പിന്തുണയും ആവശ്യമാണ്.
ഇടുക്കി ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 എന്ന നമ്പറിൽ അറിയിക്കൂ. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.
#operationthoofan
#districtpolicechiefidukki
#idukkipolice









































































































































