നാട്ടുവാര്‍ത്തകള്‍
സിപിഎം നേതാവ് ജി സുധാകരനെതിരെ അച്ചടക്ക നടപടി; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിന് പരസ്യശാസന
തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുണ്ടായ വിഴ്ചയില്‍ മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി സുധാകരനെതിരെ അച്ചടക്ക നടപടി. പരസ്യമായ ശാസനയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ജി സുധാകരന് എതിരെ എടുത്തിരിക്കുന്ന നടപടി. സിപിഎം പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എകെജി സെന്ററില്‍ നടന്ന യോഗത്തിലാണ് തീരുമാനം. സിപിഎം പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.