San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വനമേഖലയോട് ചേര്‍ന്നുള്ള ജനവാസമേഖലയില്‍ വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെ യാത്രയ്ക്കും കൃഷി അനുബന്ധ ജോലികള്‍ക്കും ജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വിചിത്രമാണെന്ന് ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി



പാരിസ്ഥിതികമായി ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഇടുക്കിയില്‍ പ്രത്യേകിച്ച് മലയോര മേഖലയില്‍ വനവും ജനവാസ മേഖലയും ഇടകലര്‍ന്നാണുള്ളത്. വന്യജീവികളെ വനത്തില്‍ നിയന്ത്രിച്ച് ജനങ്ങളുടെ ജീവനും കൃഷിക്കും സുരക്ഷയൊരുക്കുന്നതിന് പകരം നികുതിയും വോട്ടും നല്‍കുന്ന ജനങ്ങളെ വീട്ടുതടങ്കലില്‍ ആക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇ.എസ്.എ. അന്തിമ വിജ്ഞാപനത്തിന് മുമ്പ് ജനവാസ മേഖലയും വനഭൂമിയും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പൊതുജനങ്ങളോട് പറയാന്‍ തയ്യാറാകാത്ത സര്‍ക്കാരിന്റെ നടപടിയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കളക്ടറുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവ് സംശയാസ്പദമാണ്. തൊടുപുഴ താലൂക്കില്‍ ഒഴികെ ജില്ലയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും സ്വൈര്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് മലയോര ജനതയെ കുടിയിറക്കി വനവിസ്ത്രുതി കൂട്ടുവാനുള്ള ഗൂഢാലോചനയാണെന്ന് സംശയിക്കേണ്ടി വരുമെന്ന് ബി.ഡി.ജെ.എസ്. ജില്ലാ കമ്മിറ്റിഅറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!