പ്രധാന വാര്‍ത്തകള്‍
ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസ് സമരം
വിദ്യാർത്ഥികളുടെ ഉൾപ്പെടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസുകളും ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചു.
സ്വകാര്യ ബസുകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞായാഴ്ച ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകിയിരുന്നു.
സ്വകാര്യ ബസ് ഉടമകളുമായി ഉടൻ ചർച്ച നടത്തി പ്രശ്ന പരിഹാരം കാണുമെന്ന് മന്ത്രി ആൻ്റണി രാജു അറിയിച്ചു.