San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ന്യായീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്; മന്ത്രിയെ നേരിൽക്കണ്ട എംപിമാർക്ക് നിരാശ



ദില്ലി: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തെ ന്യായീകരിച്ച് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്. മംഗളൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലേക്ക് മാറ്റാനുള്ള തീരുമാനം പ്രവർത്തനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ ഇന്ന് കേന്ദ്രമന്ത്രിയെ കണ്ട കേരളത്തിൽ നിന്നുള്ള എംപിമാരുമായി സംസാരിച്ച ശേഷം എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇതോടെ പാലക്കാട് റെയിൽവെ ഡിവിഷനെ വിഭജിച്ച് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലേക്ക് മാറ്റിയ തീരുമാനം പിൻവലിക്കില്ലെന്ന് ഉറപ്പായി.

എംപിമാരുമായുള്ള യോഗത്തിൽ കേരളത്തിൽ നടപ്പാക്കിയ റെയിൽവേ വികസന പ്രവർത്തനങ്ങളുടെ കണക്ക് കേന്ദ്രമന്ത്രി നിരത്തി. മംഗളൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റുന്നത് കേരളത്തിലെ റെയിൽവേ വികസനത്തെ പിന്നോട്ട് വലിക്കുമെന്ന വാദത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ റെയിൽവേ വികസന പദ്ധതികളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു. മുമ്പ് മൂന്ന് വെവ്വേറെ സോണുകളിലായി വിഭജിക്കപ്പെട്ടിരുന്ന മംഗളൂരു റെയിൽവേ പ്രദേശം, ഭരണപരമായ കടുത്ത പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ മംഗളൂരുവിനെ പൂർണ്ണമായും സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ നിലനിർത്താനുള്ള തീരുമാനം ഈ പ്രവർത്തന തടസ്സങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ റെയിൽവേ വികസനത്തിനായി ബജറ്റ് വിഹിതത്തിൽ വൻ വർദ്ധനവ് വരുത്തിയിട്ടുണ്ട്. 2014-ൽ കേവലം 372 കോടി രൂപയായിരുന്ന വിഹിതം 10 ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 2026-27 സാമ്പത്തിക വർഷത്തിൽ 3,795 കോടി രൂപയായി ഉയർത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായും ചർച്ച നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്തെ റെയിൽവേ പദ്ധതികളുടെ വിശദമായ റിപ്പോർട്ടും എക്‌സിൽ പങ്കുവെച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!