കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവിടങ്ങളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവിടങ്ങളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നവംബര്‍ 8,9,11 തീയതികളില്‍ താലൂക്കാശുപത്രി ഹാളില്‍ വെച്ച് ഇന്റര്‍വ്യൂ നടത്തും.
കോവിഡ് ബ്രിഗേഡില്‍ ജോലിചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന.ഒഴിവുകള്‍, ഇന്റര്‍വ്യു തിയതി, യോഗ്യത എന്നീ ക്രമത്തില്‍അക്കൗണ്ടന്റ് / ക്യാഷ്യര്‍- 1. 8 ന് 10 മണി മുതല്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, പ്രവൃത്തി പരിചയം അഭികാമ്യം.ക്ലീനിങ് സ്റ്റാഫ് – 3 . 8 ന് 2 മണി മുതല്‍. എട്ടാംക്ലാസ് പാസായിരിക്കണം.സ്റ്റാഫ് നേഴ്സ് ഒഴിവ് – 6. 9 ന് പത്തുമണി മുതല്‍. ബിഎസ്സി നേഴ്സിങ്/ ജനറല്‍ നഴ്സിംഗ്, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, പ്രവൃത്തി പരിചയം അഭികാമ്യം. ആറുമാസമെങ്കിലും ജോലി ചെയ്യുന്നതാണെന്ന് ബോണ്ട് വെയ്ക്കണം.ഡോക്ടര്‍ – 1. 11 ന് 10 മണി മുതല്‍. എംബിബിഎസ് ബിരുദം, ടിസിഎംസി രജിസ്ട്രേഷന്‍. പ്രവൃത്തി പരിചയം അഭികാമ്യം.
ആറുമാസമെങ്കിലും ജോലി ചെയ്യുന്നതാണെന്ന് ബോണ്ട് വെയ്ക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും അസല്‍ യോഗ്യത പത്രങ്ങളും അവയുടെ ഒരു പകര്‍പ്പും ഒരു ഫോട്ടോയും ഹാജരാക്കണം. എച്ച്എംസി നിശ്ചയിക്കുന്ന വേതനം നല്‍കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 200 രൂപ മുദ്രപത്രത്തില്‍ കരാര്‍ ഒപ്പിടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കട്ടപ്പന താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടുക.