കട്ടപ്പന വൈഎംസിഎ യുടെ ഓണാഘോഷവും വനിതാ ഫോറം ഉദ്ഘാടനവും ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനവും ഓഗസ്റ്റ് 23 ഞായറാഴ്ച നടക്കും

കട്ടപ്പന വൈഎംസിഎ യുടെ ഓണാഘോഷവും വനിതാ ഫോറം ഉദ്ഘാടനവും ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനവും ഓഗസ്റ്റ് 23 ഞായറാഴ്ച നാളെ 3.30 ന് കട്ടപ്പന വൈഎം സി എ ഹാളിൽ നടക്കും. കട്ടപ്പന വൈഎംസിഎ പ്രസിഡൻ്റ് സൽജു ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ. നാഷണൽ കൗൺസിൽ പേഴ്‌സണൽ കമ്മിറ്റി മെമ്പർ മാത്യു മുണ്ടാട്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്യും. നാഷണൽ റൂറൽ വൈഎംസിഎ വൈസ് ചെയർമാൻ ജോർജ് ജേക്കബ് മുഖ്യപ്രഭാഷണവും വയോമിത്രം പ്രോജക്‌ട് അവതരണവും നടത്തും . വനിതാ ഫോറം ഉദ്ഘാടനo കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി നിർവ്വഹിക്കും. യോഗത്തിൽ വനിതാ ഫോറം കമ്മിറ്റി രൂപീകരണം നടത്തും. കട്ടപ്പന മുൻസിപ്പാലിറ്റി കൗൺസിലർ ബീന ടോമി വനിതാ ഫോറം ഭാരവാഹികളെ ബാഡ്ജ് അണിയിക്കും. ഓണക്കിറ്റ് വിതരണോദ്ഘാടനം ഇടുക്കി സബ് റീജിയൺ ജനറൽ കൺവീനർ കെ ജെ ജോസഫ് നിർവ്വഹിക്കും. അംഗങ്ങൾക്കുള്ള ഓണ സമ്മാനം ഇടുക്കി സബ് റീജിയണൽ കൺവീനർ ലാൽ പീറ്റർ വിതരണം ചെയ്യും യോഗത്തിൽ സബ് റീജിയണൽ ഭാരവാഹികളെ ആദരിക്കും. ടോമി ഫിലിപ്പ് ,പി എം ജോസഫ് എന്നിവർ ആശംസകളർപ്പിക്കുംഹൈ വൈ , യൂണി വൈ,വനിതാ ഫോറം, അംഗങ്ങൾ എന്നിവരുടെ ഓണാഘോഷ മൽസരങ്ങൾ 3 -30 ന് ആരംഭിക്കും









































































































































