Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന, വാഗമൺ SBI ATM ലേക്ക് കൊണ്ടുവന്ന 25 ലക്ഷം രൂപാ തട്ടി എടുത്തു. കട്ടപ്പന സ്വദേശികളായ ജോജോമോൻ ,അമൽ എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തു

ഇടുക്കി: എസ്ബിഐ എടിഎമ്മുകളിലേക്ക് കൊണ്ടുവന്ന പണത്തിൽ തിരിമറി നടത്തി 25 ലക്ഷം രൂപയോളം കബളിപ്പിച്ചതായി പരാതി. കട്ടപ്പന ശാഖയിൽ നിന്ന് 15 ലക്ഷവും വാഗമൺ ശാഖയിൽ നിന്ന് 10 ലക്ഷവുമാണ് സ്വകാര്യ ഏജൻസിയുടെ ജീവനക്കാർ തട്ടിയത്. അധികൃതരുടെ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എടിഎം കൗണ്ടറുകളിലേക്ക് കൊണ്ടുവന്ന പണത്തിൽ നിന്നാണ് പലതവണയായി തുക തട്ടിയത്. തുടർന്ന് കൊണ്ടുവന്ന പണം മുഴുവൻ മെഷീനിൽ നിറച്ചതായി മെഷീനിൽ കൃത്രിമത്വവും കാട്ടി. ബാങ്കിൻ്റെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തായത്. ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.













































































