ഡൽഹി പോലീസിനെ ഞെട്ടിച്ച് സിജെപി, ജന്തർ മന്തറിൽ മിന്നൽ പ്രതിഷേധം

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി നൽകാത്തതിനിടെ അവിടേക്ക് നുഴഞ്ഞുകയറി പ്രതിഷേധിച്ച് സിജെപി പ്രവർത്തകരുടെ മിന്നൽ പ്രതിഷേധം. ജന്തർ മന്തറിൽ ഒരുതരത്തിലുമുള്ള പ്രതിഷേധത്തിന് അനുമതി നൽകിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞദിവസം സമരം നടത്താനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ജന്തർ മന്തറിനെ ഡൽഹി പോലീസ് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം. ഒരാളേക്കാൾ പൊക്കമുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചാണ് ഇവിടേക്കുള്ള പ്രവേശനം ഡൽഹി പോലീസ് തടഞ്ഞിരുന്നത്. എന്നാൽ ജന്തർ മന്തറിന് പിറകുവശത്തെ ഗേറ്റിന് സമീപം എൻഡിഎ സഖ്യകക്ഷിയാ ജെഡിയുവിന് അനുവദിച്ച ഓഫീസിന്റെ മുറ്റത്തുകൂടി ജന്തർ മന്തറിലേക്ക് കയറാൻ കഴിയുന്ന വഴിയുണ്ട്. ഇതിലൂടെയാണ് സിജെപി നേതാക്കളായ അശുതോള റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരുടെ നേതൃത്വത്തിലാണ് ഡൽഹി പോലീസിനെ ഞെട്ടിച്ച മിന്നൽ പ്രതിഷേധം നടത്തിയത്. ഇവരെ അപ്പോൾ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർ മന്തറിനെ സമര വേദികളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സിജെപി രംഗത്ത് വന്നിരുന്നു. സിജെപിയുടെ ആദ്യത്തെ സമരം നടന്നത് ജന്തർ മന്തറിലായിരുന്നു.




































































































































