ഏലത്തോട്ട ഭൂമികൾ റവന്യൂ ഭൂമിയാണെന്ന കാര്യത്തിൽ റവന്യൂ വകുപ്പിന്റെ യാതൊരു തർക്കവുമില്ല എന്ന് മന്ത്രി എ പി അനിൽകുമാർ

പുളിയന്മല പ്ലാന്റേഴ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഡമം കോൺക്ലേറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി വനം വകുപ്പിന് തർക്കമുള്ളത് പരിഹരിക്കുവാൻ സർക്കാരിനെ നേതൃത്വത്തിൽ നടപടിയെടുക്കും യുഡിഎഫ് അധികാരത്തിൽ വന്നാൽ ഏലം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കും എന്നുള്ള പ്രഖ്യാപനം ഏത് അറ്റം വരെ പോയാലും പ്രാവർത്തികമാക്കാൻ ശ്രമിക്കും എന്നും മന്ത്രി പറഞ്ഞു ……
നിലവിലുള്ള വിളകൾക്ക് പുറമേ വിദേശ പഴങ്ങൾ ഉൾപ്പെടെ കൃഷി ചെയ്യുവാൻ അനുവദിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കും ടൂറിസം മേഖലയിലുള്ള സാധ്യത കൂടുതൽ ശക്തിപ്പെടുത്തുവാൻ തോട്ടം ഭൂമികൾ എങ്ങനെ വിനിയോഗിക്കാം എന്ന് സർക്കാർ ആലോചിക്കും ഏലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള സുപ്രീംകോടതിയുടെ സ്റ്റേ മറികടക്കാൻ ആവശ്യമായ നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകും വനം റവന്യൂ വകുപ്പുകളുടെ യോഗം വിളിച്ചുചേർത്ത് സ്‌റ്റേ നീക്കുവാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട് ഏലം കുത്തകപ്പാട്ട ഭൂമിയുടെ കരം വാങ്ങാതെ അത്തരം ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിക്കുമോ എന്ന ചിലർ ആശങ്ക പെടുന്നുണ്ടെങ്കിലും അത്തരം യാതൊരു നീക്കവും ഉണ്ടാകില്ല എന്നും മന്ത്രി പറഞ്ഞു
പുളിയന്‍മല ഗ്രീന്‍ ഹൗസ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് കോൺ ക്ലേവ് സംഘടിപ്പിച്ചത്. , എംഎല്‍എമാരായ റോയി കെ. പൗലോസ്, അഡ്വ. സിറിയക് തോമസ്, അഡ്വ. സേനാപതി വേണു, എഫ്. രാജ, തമിഴ്നാട് കമ്പം എംഎൽഎ ജഗന്നാഥ് മിശ്ര
തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി പി.സി. സിറിയക്, നിയമവിദഗ്ധര്‍, വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്
സിഎച്ച്ആര്‍ മേഖലയുമായി ബന്ധപ്പെട്ട നിയമപരമായ അവ്യക്തതകള്‍, നിയമഭേദഗതികളുടെ ആവശ്യകത, ഏലം പട്ടയഭൂമിയിലെ നിര്‍മാണ നിരോധനം, കൈവശഭൂമിക്ക് പട്ടയം ലഭിക്കുന്നതിലെ തടസങ്ങള്‍, കുത്തകപ്പാട്ട ഭൂമി പുതുക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ വിശദമായി ചര്‍ച്ചയായി . ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ള ആശങ്കകളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി
പ്ലാൻറ് ക്ലബ്ബ് പ്രസിഡണ്ട് സിബി എബ്രഹാം സെക്രട്ടറി റോബി ജോസഫ് എന്നിവർ സംസാരിച്ചു മാധ്യമപ്രവർത്തകൻ എംസി ബോബൻ മോഡറേറ്റർ ആയിരുന്നു കെ എസ് ഫ്രാൻസിസ് ഷൈൻ വർഗീസ് പി ആർ സന്തോഷ് എന്നിവർ വിഷയ അവതരണം നടത്തി







































































































































