സ്കൂൾ തുറന്നതോടെ കുട്ടികൾക്ക് സുരക്ഷ ഒരുക്കി കട്ടപ്പന നഗരസഭയും ട്രാഫിക്ക് പോലീസും.
സുരക്ഷയുമായി
ബസപ്പെട്ട് കട്ടപ്പന നഗരസഭ 60 കോണുകളാണ് ട്രാഫിക് പോലീസിന് വിതരണം ചെയ്തത്.
കട്ടപ്പന പഴയ ബസ്സ്റ്റാൻഡ് മുതൽ പള്ളിക്കവല വരെയുള്ള ഫുഡ് പാത്തിലാണ് കോണുകൾ നിരത്തി കുട്ടികൾക്കുള്ള നടപ്പാത സുരക്ഷിതമായി ഒരുക്കി ഇരിക്കുന്നത്.
നഗരസഭ വിളിച്ച് ചേർത്ത ട്രാഫിക് കമ്മറ്റിയിലാണ് കട്ടപ്പന ട്രാഫിക് പോലീസ് ഈ ആവശ്യം അറിയിച്ചത്.
നടപ്പാതയിൽ പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്കെതിരേ കർശന നടപടിയെടുക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
2019 മുതലാണ് കട്ടപ്പന നഗരസഭ പുതിയ ട്രാഫിക് പരിഷ്കരണം നിലവിൽ വരുത്തിയത്.
എന്നാൽ ഇത് വകവയ്ക്കാതെയാണ് വാഹനങ്ങൾ ഫുട്പാത്തിൽ മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നത്.
വാഹനങ്ങൾ ഫുട്പാത്ത് കൈയ്യടക്കുമ്പോൾ സ്കൂൾ, കോളേജുകൾ വിട്ടാൽ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ റോഡിനെ ആശ്രയിക്കേണ്ടി വരും.
ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകും.
രാവിലെയും വൈകിട്ടും സ്കൂൾ കുട്ടികൾ കടന്നു വരുന്ന സമയങ്ങളിൽ പോലീസ് പരിശോധന കർശനമാക്കും.
ഇതിന് പരിഹാരമാകും പുതിയ സംവിധാനം എന്നാ പ്രതീക്ഷയോടെയാണ് നഗരസഭയുടെയും പോലീസിൻ്റെയും ക്രമികരണങ്ങൾ ഒരുക്കിയിരിക്കുന്നത്.