പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സ്വകാര്യ ബസ് മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ആവശ്യപ്പെട്ടു

പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സ്വകാര്യ ബസ് മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ആവശ്യപ്പെട്ടു.
കോവിഡ് കാലത്തിന് ശേഷം വലിയ പ്രതിസന്ധികളിലൂടെയാണ് സ്വകാര്യ ബസ് വ്യവസായം കടന്ന് പോകുന്നത്. ഇപ്പോള്‍ പ്രിയദര്‍ശനി സര്‍വ്വീസുകള്‍ കൂടി ആയപ്പോള്‍ അമ്പത് ശതമാനത്തിലധികം യാത്രക്കാരാണ് സ്വകാര്യ ബസ് മേഖലയില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.പൊതുഗതാഗത രംഗത്ത് ഹൈറേഞ്ച് മേഖലയില്‍ ഗണ്യമായ സംഭാവന നല്‍കി വരുന്ന സ്വകാര്യ ബസ് വ്യവസായത്തെ നിലനിര്‍ത്തി ഈ രംഗത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും ഹൈറേഞ്ച് ബസ് സൗഹദ സംഘം ഭാരവാഹികളായ ശ്രീകാന്ത് രവീന്ദ്രന്‍ , മോന്‍സി ചാണ്ടി , ജോയല്‍ പി.ജോസ് , ചന്ദ്രശേഖരന്‍ , മധുസൂധനന്‍ നായര്‍ ,
ബിജു പി.വി. ,
ബിജു ചാക്കോ,
പ്രസാദ് വിലങ്ങുപാറ , രഞ്ജിത്ത് പി.റ്റി. ,
അനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.







































































































































