മരം മുറിക്കാൻ പാസിന് കൈക്കൂലി: 2 വില്ലേജ് ഓഫിസർമാർ അറസ്റ്റിൽ
മൂന്നാർ∙ ഗ്രാൻഡിസ് മരം മുറിക്കുന്നതിനുള്ള പാസിനായി കൈക്കൂലി വാങ്ങുന്നതിനിടയിൽ വട്ടവട വില്ലേജ് ഓഫിസറെയും സ്പെഷൽ വില്ലേജ് ഓഫിസറെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. വട്ടവട വില്ലേജ് ഓഫിസർ അടിമാലി ഇരുമ്പുപാലം മംഗലത്തുപറമ്പിൽ എം.എം.സിയാദ് (40), സ്പെഷൽ വില്ലേജ് ഓഫിസർ ചേർത്തല വയലാർ കളവംകോടം പാവട്ടപ്പറമ്പിൽ പി.ആർ.അനീഷ് (39) എന്നിവരെയാണ് തൊടുപുഴ വിജിലൻസ് യൂണിറ്റ് സംഘം അറസ്റ്റ് ചെയ്തത്.
കൈക്കൂലിയായി വാങ്ങിയ ഒരു ലക്ഷം രൂപ സിയാദിൽ നിന്നും 15,000 രൂപ അനീഷിൽ നിന്നും വിജിലൻസ് സംഘം പിടിച്ചെടുത്തു. വട്ടവട സ്വദേശിയായ യുവാവിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അറസ്റ്റിലായ ഇരുവരെയും വെള്ളിയാഴ്ച തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് എസ്.പി.വി.ജി.വിനോദ് കുമാറിന്റെ നിർദേശപ്രകാരം തൊടുപുഴ യൂണിറ്റ് ഡിവൈഎസ.പി വി.ആർ.രവികുമാർ, ഇൻസ്പെക്ടർമാരായ ഡിക്സൻ തോമസ്, ജയകുമാർ, മഹേഷ് പിള്ള, എസ്ഐ സന്തോഷ്,