San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഡാറ്റാ കളക്ഷൻ – ഇൻറേൺഷിപ്പ് പദ്ധതി: വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു



തൊടുപുഴ: ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ വിവിധ സാമൂഹിക-സാമ്പത്തിക വിഷയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരശേഖരണത്തിനും പഠനങ്ങൾക്കുമായി, ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസിൻറെ തൊടുപുഴയിലുള്ള ഓഫീസിൽ രണ്ട്/മൂന്ന് മാസത്തെ ഇൻറേൺഷിപ്പ് ചെയ്യുന്നതിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള വികസന പദ്ധതികൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ആവശ്യമായ കൃത്യമായ വിവരങ്ങൾ ക്രോഡീകരിക്കുന്നതിനാണ് ഈ ഡാറ്റാ കളക്ഷൻ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എൽ.എൽ.ബി (LLB) /എം.എസ്.ഡബ്ല്യു (MSW) അല്ലെങ്കിൽ മറ്റ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം (Post Graduation) പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഇൻറേൺഷിപ്പിൽ മുൻഗണന നൽകുന്നത്. കംപ്യൂട്ടർ പരിജ്ഞാനം, ഡാറ്റാ എൻട്രി പരിജ്ഞാനം എന്നിവ അഭികാമ്യം

മണ്ഡലത്തിലെ വിവിധ ഗ്രാമീണ-മേഖലകളിലെ പ്രാദേശിക ആവശ്യങ്ങളെക്കുറിച്ചുള്ള വിവരശേഖരണം, പൊതുജനങ്ങളുടെ പ്രശ്നങ്ങൾ, വികസന ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റാ എൻട്രി, അപഗ്രഥനം, റിപ്പോർട്ട് തയ്യാറാക്കൽ. പാർലമെൻററി സമ്പ്രദായങ്ങളെയും ജനസമ്പർക്ക പരിപാടികളെയും അടുത്തറിയാനുള്ള അവസരം മുതലായ കാര്യങ്ങളാണ് ഇൻറേൺഷിപ്പിലൂടെ ലക്ഷ്യമിടുന്നത്

സാമൂഹിക ഗവേഷണത്തിലും ഫീൽഡ് വർക്കുകളിലും താല്പര്യമുള്ള, ആശയവിനിമയ ശേഷിയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ്. വിജയകരമായി രണ്ട്/മൂന്ന് മാസത്തെ പ്രാക്ടിക്കൽ ട്രെയിനിംഗും വിവരശേഖരണവും പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഇൻറേൺഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.


താല്പര്യമുള്ള വിദ്യാർത്ഥികൾ തങ്ങളുടെ വിശദമായ ബയോഡാറ്റ (Resume) [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 15.07.2026









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!