San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പനയിലെ ബിവറേജ് ഔട്ട്ലെറ്റിനെതിരെ പ്രമേയവുമായി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി



കട്ടപ്പനയിലെ ബിവറേജ് ഔട്ട്ലെറ്റിനെതിരെ പ്രമേയവുമായി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ ഇലന്തൂരാണ് പ്രമേയം അവതരിപ്പിച്ചത്

കട്ടപ്പന വെട്ടിക്കുഴ കവലയിൽ പ്രവർത്തിച്ചുവരുന്ന ബിവറേജ് ഔട്ട്ലെറ്റ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ഔട്ട്ലെറ്റിന്റെ നിലവിലെ സ്ഥാനം പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും വാഹന യാത്രകൾക്കും ഉപഭോക്താക്കൾക്കും മറ്റു പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടും സുരക്ഷാ ഭീഷണിയും സൃഷ്ടിക്കുന്നതാണെന്നും ദിവസേന ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചു യാത്ര ചെയ്യുന്നതിനും നൂറുകണക്കിന് രോഗികളുമായി ആംബുലൻസുകളും മറ്റ് വാഹനങ്ങളും ആശുപത്രികളിലേക്ക് എത്തിച്ചേരുന്നതിനും കൂടാതെ കെഎസ്ആർടിസി ബസുകൾ സ്വകാര്യ ബസ്സുകൾ സ്കൂൾ ബസ്സുകൾ ചരക്ക് വാഹനങ്ങള്‍ ഉൾപ്പെടെ വിവിധതരത്തിലുള്ള വാഹനങ്ങളും നിരന്തരം സഞ്ചരിക്കുന്ന അതീവ ഗതാഗത പ്രാധാന്യമുള്ള ഒരു പ്രധാന റോഡിൽ നിരന്തരമായി ഗതാഗതം തടസ്സപ്പെടുന്നതും അപകടങ്ങൾ ഉണ്ടാകുന്നതും സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കുന്നതും പ്രമേയം ചൂണ്ടിക്കാണിക്കുന്നു.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും വിദ്യാർത്ഥികളുടെയും രോഗികളുടെയും യാത്രസൗകര്യം സംരക്ഷിക്കുന്നതിനും ആയി കട്ടപ്പന വെട്ടിക്കുഴക്കവലയിലെ ബീവറേജ് ഔട്ട്ലെറ്റ് ആവശ്യമായ പാർക്കിംഗ് സൗകര്യമുള്ളതും ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കാത്തതുമായ മറ്റൊരു അനുയോജ്യമായ സ്ഥലത്തേക്ക് എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്ന് സിജോ ഇലന്തൂർ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭരണസമിതി ഏകകണ്ഠമായി പ്രമേയത്തെ പിന്തുണച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!