റോയി കെ പൗലോസ് എം.എൽ.എ ഓഫീസ് 8ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

റോയി.കെ. പൗലോസ് എം.എൽ.എയുടെ ഓഫീസിന്റെ ഉദ്ഘാടനം ജൂലൈ എട്ടിന് [ 08-07-2026 ബുധൻ ] ചെറുതോണിയിൽനടത്താൻ ഇടുക്കി ഡി.സി. സി ഓഫീസിൽ കൂടിയ ഐക്യ ജനാധിപത്യ മുന്നണി ഇടുക്കി നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു….. രാവിലെ 10.30 -ന് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചെറുതോണി ടൗണിൽ വഞ്ചിക്കവല റോഡിൽ ഫെഡറൽ ബാങ്കിനു സമീപമുള്ള പരേതനായ മത്തായി തൃക്കേക്കുന്നേലിന്റെ മുൻ വസതിയിലാണ് ഓഫീസ്……. ത്രിതലപഞ്ചായത്ത് മെമ്പറൻമാർ, വിവിധ രാഷ്ടീയകക്ഷികളുടെസംസ്ഥാന-ജില്ലാ നേതാക്കൾ, സാമൂഹ്യ-സാംസ്കാരിക-മത- മാധ്യമ , വ്യാപാരി- വ്യവസായ പ്രതിനിധികൾ, സഹകരണബാങ്ക്, ആപ്കോസ്പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു……. ഇടുക്കി നിയോജകമണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷതവഹിച്ചു. റോയി.കെ. പൗലോസ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. കൺവീനർ ജോയി കൊച്ചുകരോട്ട് , എ.പി.ഉസ്മാൻ, വർഗീസ്‌വെട്ടിയാങ്കൽ,ടി.ജെ. വർക്കി, സാം ജോർജ് , അഡ്വ. അനീഷ് ജോർജ്, അഡ്വ.കെ.ബി. സെൽവം, എൻ പുരുഷോത്തമൻ, എസ്.റ്റി. അഗസ്റ്റിൻ, ബെന്നി പുതുപ്പടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായവി.കെ.മോഹനൻനായർ, സാന്ദ്രാമോൾ ജിന്നി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ആൻസി തോമസ്, റ്റി.എൻ. ബിജു, വിനോദ് ജോസഫ്,കോമളം മോഹൻദാസ് ജില്ലാ പഞ്ചായത്ത് മെമ്പർ ടോണി തോമസ്, സിബിച്ചൻ മനയ്ക്കൽ, സി.പി. സലീം, ജോബി അഗസ്റ്റിൻ,പി.ഡി.ജോസഫ്, ജോബി ചാലിൽ, ഷിജോ ഞവരക്കാട്ട്, സാജു കാരക്കുന്നേൽ, അനീഷ് തോമസ്, ടോമി തൈലംമനാൽ , ലാലു ജോൺ , മാത്യു ചാലിൽ, സണ്ണി മാത്യു, എസ് .ശ്രീലാൽ, തോമസ് പുളിമൂട്ടിൽ , ജോബി ജോസ് എന്നിവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു



























































































































