കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ സി എസ് ഐ പള്ളിക്ക് സമീപം ഗതാഗത നിയന്ത്രണം

കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ സി എസ് ഐ പള്ളിക്ക് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴയുടെ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ ഈ റോഡ് വഴിയുള്ള യാത്ര വിനോദ സഞ്ചാരികൾ പരമാവധി ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
കഴിഞ്ഞദിവസം മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ ആണ് കളക്ടറുടെ നിർദേശം.
പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ മൂലം ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്.
അതിനാൽ ഈ വഴിയുള്ള ഗതാഗതം പരമാവധി ഒഴിവാക്കാൻ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
അപകട സാധ്യതാ മേഖലകളിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.



























































































































