തൊടുന്നതെല്ലാം വിവാദമാകുന്ന സർക്കാരായി കേരള ഭരണം മാറിയതായി സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം പി സന്തോഷ് കുമാർ

മുഖ്യമന്ത്രിയായി കൊട്ടിഘോഷിക്കപെട്ട് അധികാരത്തിലെത്തിയ കേരളത്തിലെ യുഡിഎഫ് സർക്കാർ തൊട്ടതെല്ലാം വിവാധമായി മാറുന്ന ഭരണമായി മാറിയിരിക്കുകയാണെന്ന്
സി പി ഐകേന്ദ്ര സെക്രട്ടറിയേറ്റംഗം
പി സന്തോഷ് കുമാർഎംപി പറഞ്ഞു.
ഇപ്പോൾ കേരളത്തിൽ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരികെ എത്തുമെന്നും അദ്ധേഹം പറഞ്ഞു.
സി പി ഐ ജില്ലാ നേതൃയോഗം കട്ട പ്പനയിൽ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സന്തോഷ്കുമാർ .
കല്ലായ്ക്കൽ റസിഡൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സി പി ഐ ജില്ലാ സെകട്ടറി കെ സലിം കുമാർ അദ്ധ്യക്ഷത വഹിച്ചു , സംസ്ഥാന കൗൺസിൽ അംഗം വി ആർ ശശി സ്വാഗതം പറഞ്ഞു.
കൂട്ടുത്തരവാദിത്വം ഇല്ലാത്ത മന്ത്രിസഭയായി യുഡിഎഫ് ഭരണം അധപതിച്ചപ്പോൾ ഏകപക്ഷിയമായ തീരുമാനങ്ങളെടുക്കുകയും ഏകാധിപതിയെ പോലെ ഭരണം നടത്തുകയാണ് മുഖ്യമന്ത്രി വി ടി സതീശൻ .
മുഖ്യമന്ത്രി സംഘ പരിവാർ അജണ്ട നടപ്പിലാക്കുവാൻ ബി ജെ പിയുമായി സന്ധിചെയ്തു പോകുമ്പോൾ മുസ്ലിം ലീഗ്പോലുംബി ജെ പി ക്കു മുമ്പിൽ നടുവുവളക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.
യുവജനങ്ങളേയും വിദ്യാത്ഥികളുടെയും ഭാവി ജീവിതം ഇരുളടക്കുന്ന ഭരണമാണ് കേന്ദ്രബിജെപി സർക്കാർ നടത്തുന്നത് ഇതിനെ തിരായി രാജ്യക്കാകമാനം വലിയ യുവജന വിദ്യാത്ഥി മുന്നേറ്റങ്ങളാണ് നടന്നുവരുന്നത്.
അധികാരവും ചെങ്കോലും രാജ്യഭരണവും ഉപേക്ഷിച്ച് വനവാസത്തിനു പോയ ശ്രീരാമന്റ പേര് പറഞ്ഞ് അയോധ്യയിൽ പടുത്തുയർത്തിയ ശ്രീരാമ ക്ഷേത്രനിർമ്മാണത്തിന്റ പേരിൽ വിശ്വഹിന്ദു പരിഷത്ത് നേതാക്കളും , ബിജെപി നേതാക്കളും കോടികളുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത് ഇതിനെ തിരായെല്ലാം സിപിഐ നേതൃത്വത്തിൽരാജ്യത്ത് വലിയ പ്ര ക്ഷോഭം ഉയർന്നു വരുമെന്നും ആ പോരാട്ടങ്ങളിൽ എല്ലാവരും അണിചേരണമെന്നും പി സന്തോഷ് കുമാർ എം പി പറഞ്ഞു.
യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗംജോസ് ഫിലിപ്പ്, ജില്ലാ അസിസ്റ്റന്റ സെകട്ടറി
എം കെ പ്രിയൻ, ജയാ മധു ,സി യു ജോയി, പി മുത്തു പാണ്ഡി, വി കെ ധന പാൽ,വി ആർപ്രമോദ്, എം ഗണേശൻ , അഡ്വ.റ്റി ചന്ദ്രപാൽ, വി കെ ബാബു കുട്ടി,വൈജയൻ , റ്റി ആർബിനു, തുടങ്ങിയവർ പങ്കെടുത്തു.







































































































