Idukki വാര്‍ത്തകള്‍
ബി.എസ്.എൻ.എൽ – പാഴായി നശിക്കുന്ന കെട്ടിടങ്ങൾ പുനരുപയോഗിക്കുന്നതിന് പരിശോധന നടത്തും; ഡീൻ കുര്യാക്കോസ് എം.പി

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര മദ്ധ്യത്തിൽ പാഴായി നശിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എൻ.എൽ കെട്ടിടങ്ങൾ ഫലപ്രദമായി പുനരുപയോഗിക്കുന്നതിന് ആവശ്യമായ പദ്ധതി രൂപപ്പെടുത്തുന്നതിന് ബി.എസ്.എൻ.എൽ ജനറൽ മാനേജർ പി.ഐ ജേക്കബ് ഡീൻ കുര്യാക്കോസ് എം.പിയുടെ സാന്നിധ്യത്തിൽ സ്ഥലസന്ദർശനം നടത്തും. ഇന്ന് (ജൂൺ 30 ചൊവ്വാഴ്ച 2026) രാവിലെ 10 മണിക്ക് എം. സി റോഡിലെ പഴയ കസ്റ്റമർ കെയർ സെന്റർ കെട്ടിടത്തിനു മുൻപിൽ ഒത്തുകൂടിയാണ് പരിശോധന നടത്തുന്നത് .മൂവാറ്റുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണിയും, കൗൺസിലർമാരും പങ്കെടുക്കും .എം.സി സുരേഷ് ,വീരേഷ് അനീഷ് പോൾ,ഷാജൂ കെ ജേക്കബ്, ശ്യാം മോഹൻ ,ബാബുരാജ് തുടങ്ങിയ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ ജനറൽ മാനേജരോടൊപ്പം ഉണ്ടാകുമെന്ന് എം.പി അറിയിച്ചു.







































































































