നാട്ടുവാര്‍ത്തകള്‍
ചെറുതോണി ഡാം ശേഷിച്ച ഷട്ടറും അടച്ചു
ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന മൂന്നു ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. രണ്ട് ഷട്ടറുകൾ നേരത്തെ അടച്ചിരുന്നു. തുടർന്ന് ഒരു ഷട്ടർ 35 സെ.മീ ൽ നിന്ന് 40 സെ.മീറ്ററായി ഉയർത്തുകയും ചെയ്തു. ഈ ഷട്ടറാണ് ഇപ്പോൾ ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തിൽ അടയ്ക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അനുമതി നൽകിയത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.