ഇടുക്കിഉടുമ്പന്ചോലതൊടുപുഴദേവികുളംനാട്ടുവാര്ത്തകള്പീരിമേട്പ്രധാന വാര്‍ത്തകള്‍
മിനിമം ചാർജ് 12 രൂപയാക്കണം; നവംബർ 9 മുതൽ അനിശ്ചിതകാല സമരമെന്ന് ബസുടമകൾ
തിരുവനന്തപുരം∙ അടുത്തമാസം 9 മുതൽ അനിശ്ചിതകാല സമരമെന്ന് സ്വകാര്യ ബസുടമകൾ. മിനിമം ചാർജ് 12 രൂപയും വിദ്യാർഥികളുടേത് ആറുരൂപയും ആക്കണമെന്നാണ് ആവശ്യം. കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുകയാണ്. സബ്സിഡിയുമില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു.
സ്വകാര്യ ബസുകളിൽ കുട്ടികളെ കയറ്റാനാകില്ലെന്ന് ബസുടമകൾ നേരത്തെ അറിയിച്ചിരുന്നു. ഡീസൽവില 100 കടന്ന സാഹചര്യത്തിൽ നിരത്തുകളിൽ മുഴുവൻ സ്വകാര്യ ബസുകളും പിന്മാറുന്ന സാഹചര്യമുണ്ടാകുമെന്നും അവർ പറഞ്ഞിരുന്നു.
English Summary: Private bus strike November 9 onwards