San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വിദ്യാർഥികൾ മനുഷ്യത്വമുള്ളവരാകണം; മാർ. ജേക്കബ് മുരിക്കൻ



വിദ്യാർത്ഥികൾ മനുഷ്യത്വമുള്ളവരും സമൂഹത്തിനുപകാരമുള്ളവരുമായി മാറണമെന്ന് മാർ. ജേക്കബ് മുരിക്കൻ. പെരുവന്താനം സെന്റ് ആന്റണീസ് കോളേജില്‍ 2026-27 അധ്യയന വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഉന്നതവിദ്യാരംഭം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതമായ ദർശനങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുകളിലും ചിട്ടയായ പഠന രീതികൾ അവലംബിച്ചു വരുന്ന കലാലയമാണ് പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് എന്ന് അദ്ദേഹം ഊന്നി പറഞ്ഞു. കുലീനമായ ആശയങ്ങൾ രൂപപ്പെടുന്നത് സാധാരണയായി കുന്നിൻ മുകളിൽ ആണെന്നും ആ അർത്ഥത്തിൽ മൂല്യബോധമുള്ള ഒരു തലമുറ ഈ കുന്നിൻ മുകളിൽ വാർത്തെടുക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക സമൂഹം നേരിടുന്ന തിന്മശക്തികളായ മദ്യം, മയക്കുമരുന്ന് മുതലായവയ്ക്ക് ഈ കലാലയമിരിക്കുന്ന കുന്നിൻ മുകളിൽ സ്ഥാനമില്ലെന്ന് എനിക്കുറപ്പുണ്ടെന്നും, അവയ്ക്ക് പ്രവേശിക്കുവാൻ സാധിക്കാത്തവിധം സുരക്ഷ ഉറപ്പുള്ള മാനേജ്മെന്റും, അധ്യാപകരും ആണ് കോളേജിന് നേതൃത്വം നൽകുന്നതും അദ്ദേഹം വ്യക്തമാക്കി. സമ്മേളനത്തില്‍ കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി രചിച്ച പതിനഞ്ചാമത് പുസ്തകം പാഷൻ ക്വോഷ്യന്റ് പ്രകാശനം ചെയ്തു. രാവിലെ 9:30ന് പുതുതായി പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികളെയും കോളേജ് ഫാഷൻ ഡിപ്പാർട്ട്മെന്റ് വിഭാഗം ഒരുക്കിയ പ്രത്യേക ഗാർലാൻഡ് അണിയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കവാടത്തിൽ സ്വീകരിച്ച് സമ്മേളന ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. ബി.കോം എ.സി.സി.എ യിക്ക് 12 പേപ്പർ വിജയിച്ച ഗോപിക സുഭാഷ്, ഡാലിയ ഡേവിഡ്, ശരത് ശങ്കർ എന്നിവരെ സ്വർണപതക്കം നൽകി ആദരിച്ചു. റവ. ഡോ. ഫാദർ സേവ്യർ കൊച്ചുപറമ്പിൽ അനുഗ്രഹപ്രഭാഷണവും, റവ. ഫാ. സോബിന്‍ താഴത്തുവീട്ടിൽ മുഖ്യപ്രഭാഷണവും നടത്തി. കോളേജില്‍ 2026 ല്‍ എം ജി യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളുടെ പ്രതിനിധിയായ ലിയ റോജോ, ഗോപിക സുഭാഷ്, ഡാലിയ ഡേവിഡ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് ചെയർമാൻ ശ്രീ. ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ്‌ കല്ലമ്പള്ളി സ്വാഗതവും, വൈസ് പ്രിൻസിപ്പൽ ശ്രീമതി. സുപർണ്ണ രാജു നന്ദിയും അർപ്പിച്ചു. പ്രവേശനം നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും മാര്‍ ജേക്കബ്‌ മുരിക്കന്‍ പിതാവ് വിജ്ഞാന ദീപം പകര്‍ന്നു നല്‍കി. തുടർന്നുള്ള ദിവസങ്ങളിൽ, പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മോട്ടിവേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബ്രിഡ്ജ് പ്രോഗ്രാം നടത്തുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!