San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘നിപ വ്യാപനം ഉണ്ടായിട്ടില്ല; വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല’; കെ മുരളീധരന്‍




നിപ ഇതുവരെ വ്യാപിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇതുവരെ നടത്തിയ എല്ലാ പരിശോധനകളും നെഗറ്റീവ് ആയിരുന്നുവെന്നും ഇപ്പോള്‍ വെന്റിലേറ്ററിലുള്ള രോഗി അതേ കണ്ടീഷനില്‍ തന്നെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വിമര്‍ശനം രാഷ്ട്രീയമായിട്ടുള്ള വിമര്‍ശനമായി മാത്രമേ കാണുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല എന്നതടക്കമുള്ള ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു. എല്ലാ നിര്‍ദ്ദേശവും കൊടുത്തിട്ടാണ് തിരുവനന്തപുരത്ത് വന്നത്. കേരളത്തിന്റെ മൊത്തം വിഷയങ്ങള്‍ നോക്കണ്ടേ. ഈ ഈ രോഗം ഇന്ന ഭാഗത്ത് മാത്രമല്ല കേരളത്തിലെല്ലായിടത്തും പടരാന്‍ സാധ്യത ഉള്ളതുകൊണ്ടാണ് ഞാന്‍ തിരുവനന്തപുരത്ത് തന്നെ വന്ന് ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ചത്. രോഗം വ്യാപിച്ചിട്ടില്ല ഇതുവരെ. ഇതുവരെ കിട്ടിയ റിസള്‍ട്ട് ഒക്കെ നെഗറ്റീവ് ആണ്. മാത്രമല്ല, ഇന്നിപ്പോള്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കാന്‍ ആ റവന്യൂ മന്ത്രി കോഴിക്കോടുണ്ട്. ഇതിലൊക്കെ എടുക്കുന്ന സമീപനം തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഇത് വീണുകിട്ടിയ ഒരായുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല – അദ്ദേഹം പറഞ്ഞു.

നിപയെ സര്‍ക്കാര്‍ അതിന്റെ ഗൗരവത്തില്‍ കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ വിഷയം ഗൗരവത്തിലെടുക്കണമെന്നും സര്‍ക്കാര്‍ എടുക്കേണ്ട മുന്‍കൈ ദൗര്‍ഭാഗ്യവശാല്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാരുടെ ഇടപെടലിനേക്കുറിച്ചല്ല പറയുന്നത്. ഇക്കാര്യത്തില്‍ ആരോഗ്യ മേഖല ആകെ സജ്ജമാക്കാനും ഇടപെടലുകള്‍ ഉണ്ടാകാനും സാധാരണഗതിയില്‍ ആരോഗ്യവകുപ്പും സര്‍ക്കാരും എടുക്കേണ്ട മുന്‍കൈ ഇവിടെ കാണുന്നില്ല. കേരളത്തില്‍ അടുത്ത കാലത്തുണ്ടായ ആരോഗ്യമന്ത്രിമാരൊന്നും മെഡിക്കല്‍ ബിരുദധാരികളല്ല. പക്ഷേ, ഏറ്റവും കടുത്തനിപ ബാധയടക്കം ഉണ്ടായ ഘട്ടങ്ങളിലെല്ലാം എങ്ങനെയാണ് ആരോഗ്യമന്ത്രിയടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമായിരുന്നത്, ഏതെല്ലാം തരത്തിലുള്ള ഇടപെടലുകള്‍ നടത്തി എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല. ഇടപെട്ടിട്ടില്ല. ഇത് ശരിയായ രീതിയല്ല – അദ്ദേഹം പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!