കട്ടപ്പന ഡോൺ ബോസ്കോ സ്കൂളിൽ ഡിജിറ്റൽ വിദ്യാർത്ഥി തെരഞ്ഞെടുപ്പ് നടന്നു

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ വിദ്യാർത്ഥി കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് പുതുമയാർന്ന ഡിജിറ്റൽ സംവിധാനത്തിലൂടെ സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾ ഇലക്ട്രോണിക് രീതിയിൽ വോട്ട് രേഖപ്പെടുത്തിയ ഈ തെരഞ്ഞെടുപ്പ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേറിട്ട അനുഭവമായി മാറി.
വാശിയേറിയ മത്സരത്തിനൊടുവിൽ പ്ലസ് ടു ക്ലാസിലെ സഫ്രോൺ സുനിൽ ഹെഡ് ബോയായും അസിൻ ടോമി ഹെഡ് ഗേളായും തെരഞ്ഞെടുക്കപ്പെട്ടു. വിയാൻ ജോസഫ് സോഷ്യൽ സർവീസ് സെക്രട്ടറിയായും വൈഷ്ണവ് കെ. ഷിജു സ്പോർട്സ് സെക്രട്ടറിയായും ആൽബിന റോസ് പോൾ മാഗസിൻ എഡിറ്ററായും പാർവതി പി. എസ്. ആർട്സ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാ. സാജു പുതുശ്ശേരി SDB തെരഞ്ഞെടുപ്പ് ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് എടതിച്ചിറ SDB, വൈസ് പ്രിൻസിപ്പൽ ഫാ. അജീഷ് സെബാസ്റ്റ്യൻ SDB, ജനറൽ കോർഡിനേറ്റർ ശ്രീ. ജോജോ എബ്രഹാം എന്നിവർ അനുമോദിച്ചു.
ജനാധിപത്യ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്തുന്നതിനും ഉത്തരവാദിത്തബോധമുള്ള നേതൃത്വത്തെ വാർത്തെടുക്കുന്നതിനും സഹായകമായ ഈ ഡിജിറ്റൽ തെരഞ്ഞെടുപ്പ് മാതൃകാപരമായ അനുഭവമായി മാറിയതായി സ്കൂൾ അധികൃതർ അറിയിച്ചു.































































































































