San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വന്യജീവി ആക്രമണമെന്ന് സംശയം, ‌പൊലീസെത്തിയതോടെ കഥ മാറി: റാണിയുടെ അടുത്തു താമസിച്ചിരുന്ന അതിഥിത്തൊഴിലാളികളെ കാണാനില്ല



രാജകുമാരി ∙ ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ ചേരിയാറിൽ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചേരിയാർ സ്വദേശി റാണിയുടെ (57) മൃതദേഹമാണു വികൃതമാക്കപ്പെട്ട നിലയിൽ വീടിനു സമീപത്തെ നടപ്പാതയിൽ കണ്ടെത്തിയത്. കാെലപാതകമാണെന്നാണു പാെലീസിന്റെ പ്രാഥമിക നിഗമനം. റാണിയുടെ മൃതദേഹം കിടന്ന സ്ഥലത്തിനു സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന 2 അതിഥിത്തൊഴിലാളികളെ 2 ദിവസമായി കാണാനില്ലെന്നും ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 2020ൽ തമിഴ്നാട്ടിലെ തേനിയിൽ ഭർത്താവിനെ കാെലപ്പെടുത്തിയ കേസിലെ പ്രതിയാണു റാണി. ശിക്ഷ കഴിഞ്ഞു കേരളത്തിലെത്തി ചേരിയാറിൽ സ്ഥലംവാങ്ങി താമസിച്ചുവരികയായിരുന്നു. മക്കൾ രണ്ടുപേർ മൂന്നാറിലാണു താമസിക്കുന്നത്.

റാണിയുടെ മൃതദേഹത്തിൽ വലതുകൈയുടെ ഭാഗത്ത് അസ്ഥി മാത്രമാണുള്ളത്. ബാക്കിയുള്ള ഭാഗം മുറിച്ചുനീക്കിയ നിലയിലാണ്. തലയിലും ഗുരുതര പരുക്കുകളുണ്ട്. കഴിഞ്ഞ ദിവസം പള്ളിയിൽ പോയി മടങ്ങിയെത്തിയ റാണിയെ പിന്നീട് അയൽവാസികളാരും കണ്ടിട്ടില്ല. ചേരിയാറിൽ തന്നെയുള്ള സുഹൃത്തായ വീട്ടമ്മ റാണിയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇവർ ഇന്നലെ ഉച്ചയോടെ റാണിയുടെ വീട്ടിലെത്തിയപ്പോഴും കണ്ടില്ല. വീടിന്റെ വാതിലുകൾ തുറന്നുകിടക്കുകയായിരുന്നു. സമീപത്തെ നടപ്പാതയിലെത്തിയപ്പോഴാണു മൃതദേഹം കണ്ടത്.

ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി. ജില്ലാ പാെലീസ് മേധാവി ഡോ.എ.എൻ.നസീം, ഡിവൈഎസ്പി കെ.ആർ.മോഹൻദാസ്, എഎസ്പി അമൃത സതീപൻ എന്നിവരുടെ നേതൃത്വത്തിൽ പാെലീസ് സ്ഥലത്തെത്തി. വന്യജീവി ആക്രമണമെന്ന് ആദ്യസംശയം; ‌പൊലീസെത്തിയതോടെ കഥ മാറി
രാജകുമാരി ∙ മൂന്നാർ–കുമളി സംസ്ഥാനപാതയിൽ ചേരിയാർ ടൗണിൽനിന്ന് 200 മീറ്റർ അകലെയാണു റാണിയുടെ വീട്. ഇവിടേക്കു നടപ്പുവഴി മാത്രമാണുള്ളത്. ഇൗ ഭാഗത്തെ അവസാനത്തെ വീടാണു റാണിയുടേത്. അതുകഴിഞ്ഞാൽ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളാണ്.

റാണിയെ പുലിയോ കടുവയോ ആക്രമിച്ചു കാെലപ്പെടുത്തിയതാകാമെന്നാണു നാട്ടുകാർ ആദ്യം കരുതിയത്. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തേക്കെത്തി. എന്നാൽ ഇൗ മേഖലയിൽ പുലി, കടുവ എന്നിവയുടെ സാന്നിധ്യമില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പിച്ചുപറഞ്ഞു. റാണിയുടെ വീടിനു സമീപം താമസിച്ചിരുന്ന 2 അതിഥിത്തൊഴിലാളികളെ കാണാനില്ലെന്നു പാെലീസ് സ്ഥിരീകരിച്ചതോടെയാണു റാണിയുടേതു കൊലപാതകമാണെന്ന നിഗമനത്തിലേക്കെത്തിയത്. വീടിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള പിടിവലി നടന്നതിന്റെ ലക്ഷണങ്ങളില്ല. സ്വർണാഭരണങ്ങൾ ധരിക്കാത്തയാളാണു റാണി. അതിനാൽ സ്വർണത്തിനു വേണ്ടിയല്ല കാെലപാതകമെന്നാന്നു പാെലീസ് പറയുന്നത്. വീട്ടിൽ മോഷണം നടന്നിട്ടുണ്ടോയെന്നതും വ്യക്തമല്ല. ശാസ്ത്രീയ പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പാെലീസ് പറഞ്ഞു.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button