വീട്ടിൽ ശംഖുപുഷ്‌പം ഇങ്ങനെ നട്ടാൽ പൂക്കൾ നിറയും! നല്ല വളർച്ചയ്ക്ക് മണ്ണ് ഇങ്ങനെതയാറാക്കാം

വീട്ടുമുറ്റത്തായാലും ബാൽക്കണിയിലായാലും വളരെ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഒരു മനോഹരമായ ചെടിയാണ് ശംഖുപുഷ്‌പം. നീല, വെള്ള, ഇളം വയലറ്റ് നിറങ്ങളിലുള്ള പൂക്കൾ വിരിയുന്ന ഈ വള്ളിച്ചെടി സൗന്ദര്യത്തിന് മാത്രമല്ല, ഔഷധഗുണങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്.
ബാൽക്കണിയിൽ ശംഖുപുഷ്‌പം നടാമോ?
ബാൽക്കണിയിൽ ശംഖുപുഷ്‌പം നടാം. ദിവസവും 4 മുതൽ 6 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്ന ബാൽക്കണിയിൽ ശംഖുപുഷ്‌പം നന്നായി വളരും. വള്ളിച്ചെടിയായതിനാൽ കയറിപ്പിടിക്കാൻ ചെറിയ നെറ്റോ കമ്പിയോ നൽകിയാൽ കൂടുതൽ ഭംഗിയായി വളരും.
എങ്ങനെ നടാം?
. വിത്ത് ഉപയോഗിച്ചോ തൈ ഉപയോഗിച്ചോ നടാം. 12 മുതൽ 15 ഇഞ്ച് വരെ വലിപ്പമുള്ള ഗ്രോ ബാഗിലോ ചട്ടിയിലോ നട്ടാൽ മതി. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ അടിയിൽ ഡ്രെയിനേജ് ഹോളുകൾ ഉണ്ടായിരിക്കണം
നല്ല വളർച്ചയ്ക്ക് മണ്ണ് എങ്ങനെ തയ്യാറാക്കാം?
ശംഖുപുഷ്പത്തിന് നല്ല നീർവാർച്ചയുള്ള മണ്ണാണ് വേണ്ടത്.
മിശ്രിതം ഇങ്ങനെ തയ്യാറാക്കാം:
.40% സാധാരണ മണ്ണ്
30% ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ്
. 20% കൊക്കോപീറ്റ്
. 10% മണൽ
ഈ മിശ്രിതം ഉപയോഗിച്ചാൽ വേരുകൾ വേഗത്തിൽ വളരും.































































































































