San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം

‘വിദ്യാദീപം’ സൗജന്യ പഠനോപകരണ വിതരണ പദ്ധതി ഉത്‌ഘാടനം ചെയ്തു



മുരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ലിൻസി ജോർജിന്റെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ നൽകുന്ന പദ്ധതി ‘വിദ്യാദീപം’ നടപ്പാക്കുന്നു.പദ്ധതിയുടെ ഉത്‌ഘാടനം ഗവ.ചിഫ് വിപ്പ് അപു ജോൺ ജോസഫ് നിർവ്വഹിച്ചു. നാളിതുവരെ ആവശ്യമായ പഠനോപകരണങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് പദ്ധതിയുടെ ഭാഗമായി സഹായം ലഭ്യമാക്കുക. നോട്ടുബുക്കുകൾ, പെൻസിലുകൾ, പേനകൾ, സ്കൂൾ ബാഗുകൾ, കുടകൾ തുടങ്ങിയ പഠനോപകരണങ്ങളാണ് സൗജന്യമായി നൽകുന്നത്.

പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ ഉറപ്പാക്കുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പിന്തുണ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ലിൻസി ടീച്ചറിൻറെ ശമ്പളത്തിൻറെ ഒരു ഭാഗത്തിൽ നിന്നും സന്നദ്ധ സംഘടനകളിൽനിന്നും സുമനസുകളിൽനിന്നും ശേഖരിക്കുന്ന പഠന സാമഗ്രികളുമാണ് പദ്ധതി വഴി നൽകുന്നത്
കൂടുതൽ വിവരങ്ങൾക്ക്: 9447612261.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!