“ഒരു സ്‌കൂളിൽ ഒരു പഴത്തോട്ടം” കാമ്പയിന് ജൂൺ 5 ന് തുടക്കമാകും

കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദകൂട്ടായ്‌മയായ നേച്ചർ ഫൗണ്ടേഷന്റെ “ഒരു സ്‌കൂളിൽ ഒരു പഴത്തോട്ടം” കാമ്പയിന് മൂരിക്കാട്ടുകൂടി ഗവൺമെന്റ്റ് ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ദിനമായ ജൂൺ 5 ന് തുടക്കമാകും. ആദ്യഘട്ടത്തിൽ ജില്ലയിലെ 50 സ്‌കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. വിവിധ ഫവല്യക്ഷങ്ങളുടെ തോട്ടം സ്കൂളുകളിൽ INSS യൂണിറ്റുകളുടെയും, സ്‌കൂൾ നേച്ചർ ക്ലബ്ബുകളുടെയും സഹകര ണത്തോടെ വച്ച് പിടിപ്പിച്ച് പരിപാലിക്കുന്നതാണ് പദ്ധതി. മൂന്ന് വർഷം കൊണ്ട് പൂർത്തിയാകുന്ന പദ്ധതിയിൽ മികച്ച സ്കൂളുകൾക്ക് യഥാക്രമം 25000, 15000, 10000 എന്നിങ്ങനെ ക്യാഷ് പ്രൈസ്സുകളും വിതരണം ചെയ്യും. ഓരോ വർഷവും പ്രത്യേക ടീം പ്രസ്‌തുത പഴത്തോട്ടം സന്ദർശിക്കുകയും, നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.
പരിസ്ഥിതി ദിനമായ ജൂൺ 5 ന് രാവിലെ 10 മണിക്ക് അയ്യപ്പൻകോവിൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ രതീഷ്.കെ.വി പരിപാടി ഉത്ഘാടനം നിർവഹിക്കും. ഇല സംസ്ഥാനചെയർമാൻ സജിദാസ് മോഹൻ അദ്ധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഫലവൃക്ഷ തൈകളുടെ വിതരണം നടത്തും, ഇല സംസ്ഥാന വൈസ്ചെയർമാൻ അജിത്ത് ചന്ദ്രൻ, പ്രോഗ്രാം കോർഡിനേറ്റർ പ്രിൻസ് മറ്റുപള്ളി സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഡ്വ.സീമ പ്രമോദ്, ബെൻസി, ബിബിൻ കെ.രാജു, മനോജ് മാളിയേക്കൽ തുടങ്ങിയവരും, ജില്ലാ പ്രസിഡൻ്റ് ദീപാമോൾ പി.ഡി, സെക്രട്ടറി ഷിജു E M. ട്രഷറർ അജീഷ് V M, വൈസ് പ്രസിഡൻ്റുമാരായ ശ്രീകാന്ത് NS, സെബാസ്റ്റ്യൻ A K, ജോയിൻ സെക്രട്ടറിമാരായ ബേസിൽ ജോയ്, രാരിച്ചൻ കണിയാമറ്റം, ബിനോയി വർക്കി തുടങ്ങിയവർ സംസാരിക്കും. പരിപാടി കൾക്ക് ബിനു സി ചാണ്ടി, കെ ഗിരീശൻ നായർ, ജോസ് പുരയിടം, ജയേഷ് ബാലകൃഷ്‌ണൻ, അശോക് ഇലവന്തിങ്കൽ, അജി ഉദയഗിരി, പ്രവീണ എസ്, നിഷ ഇരട്ടയാർ, രേണുക കെ.ആർ, ജോബിൻ.കെ.മാണി, സനൽ ഫോക്കസ്സ് തുടങ്ങിയവർ നേതൃത്വം നൽകും.











































































































