Idukki വാര്‍ത്തകള്‍
കൊലപാതക കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

പനംകുട്ടി പൈപ്പ് ലൈൻ ഭാഗം ചൊള്ളംകുഴിയിൽ ഏലിയാസ് എന്നയാൾക്കാണ് 30/05/26 തിയതി തൊടുപുഴ നാലാം അഡിഷണൽ കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തി ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും ശിക്ഷ വിധിച്ചത്. 2020 ഡിസംബർ നാലിന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ ബസ് സ്റ്റാൻഡിനു സമീപം രാത്രി കടത്തിണ്ണയിൽ കിടന്നുറങ്ങിരുന്ന അറക്കുളം സ്വദേശിയായ മാത്യൂസ് എന്നയാളെ പ്രതി സിമന്റ് ഇഷ്ടിക കൊണ്ട് തലയിൽ ഇടിച്ചു കൊലപെടുത്തുകയായിരുന്നു.











































































































