കട്ടപ്പന നരിയമ്പാറ പുതിയകാവ് ദേവി ക്ഷേത്രത്തിലെ നാലമ്പല സമര്‍പ്പണവും ലക്ഷാര്‍ച്ചനയും ഗണപതി പ്രതിഷ്ഠയും 22, 23, 24 തീയതികളില്‍ നടക്കും

22ന് രാവിലെ അഞ്ചിന് നിര്‍മാല്യദര്‍ശനം, ആറിന് ഗണപതിഹവനം, 6.30ന് ലക്ഷാര്‍ച്ചന, ഏഴിന് ഉഷപൂജ, 11.30ന് ഉച്ചപൂജ, ഒന്നിന് പ്രസാദമൂട്ട്, 6.45ന് ദീപാരാധന, 7.30 മുതല്‍ നരിയമ്പാറ ശ്രീഭദ്രയുടെ കലാപരിപാടികള്‍, നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും
23ന് രാവിലെ അഞ്ചിന് നിര്‍മാല്യദര്‍ശനം, ആറിന് ഗണപതിഹവനം, ഏഴിന് ഉഷപൂജ, 11.30ന് ഉച്ചപൂജ, പൂമൂടല്‍, ഒന്നിന് പ്രസാദമൂട്ട്, 6.45ന് ദീപാരാധന, സോപാനസംഗീതം- ഗൗതം സുമേഷ്, വൈകിട്ട് ഏഴുമുതല്‍ കൈകൊട്ടിക്കളി, തിരുവാതിര, ഫ്യൂഷന്‍ തിരുവാതിരയും അരങ്ങേറും.
24ന് രാവിലെ അഞ്ചിന് നിര്‍മാല്യദര്‍ശനം, ആറിന് ഗണപതിഹവനം, ഏഴിന് ഉഷപൂജ, പകല്‍ 11ന് നാലമ്പല സമര്‍പ്പണം, ഗണപതി പ്രതിഷ്ഠ, തുടര്‍ന്ന് പഞ്ചവാദ്യം, 11.30ന് ഉച്ചപൂജ, ഒന്നിന് പ്രസാദമൂട്ട്, 6.45ന് ദീപാരാധന, സോപാനസംഗീതം- ഗൗതം സുമേഷ്, വൈകിട്ട് ഏഴിന് സമര്‍പ്പണ സമ്മേളനം, 7.30ന് ഗാനമേളയും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ അമ്പലം കമ്മറ്റി ഭാരവാഹികളായ ജെ ജയകുമാര്‍, ലെജു പമ്പാവാസന്‍, അനില്‍കുമാര്‍ കല്ലേട്ട്, ആര്‍ പ്രകാശ്, തങ്കച്ചന്‍ പുളിക്കത്തടത്തില്‍, ജെ ഗൗതംകൃഷ്ണ, സുരേഷ് കുഴിക്കാട്ട്, രാജേഷ് നാരായണന്‍, പി പി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.










































































































