സംസ്ഥാന കോമേഴ്‌സ് കോൺക്‌ളെവ്, വാഗമണ്ണിൽ ആരംഭിച്ചു

കേരള കോമേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന കോൺക്ലെവ് വാഗമണ്ണിൽ ആരംഭിച്ചു. കോൺക്‌ളെവിന്റെ ഉദ്ഘാടനം പീരുമേടു എം. എൽ. എ സിറിയക് തോമസ് നിർവ്വഹിച്ചു.
കേരളത്തിലെ ഹയർ സെക്കന്ററി മേഖലയിലെ കോമേഴ്‌സ് അധ്യാപകരുടെ സംസ്ഥാന കൂട്ടായ്മയാണ് കേരള കോമേഴ്‌സ് ഫോറം. പതിനാല് ജില്ലകളിൽ നിന്നുമുള്ള കോമേഴ്‌സ് അധ്യാപകരുടെ പ്രതിനിധികൾ ആണ് രണ്ടു ദിവസം ഉള്ള ഈ സംസ്ഥാന കോൺക്‌ളെവിൽ പങ്കെടുക്കുന്നത്.
അടുത്ത വർഷം കോമേഴ്‌സ് മേഖലയിൽ നടപ്പിലാക്കേണ്ട വിവിധ പരിപാടികളും, അധ്യാപക ശാക്തീകരണ പദ്ധതികളും ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ആണ് കോൺക്ലെവിൽ ചർച്ച ചെയ്യുന്നത്.
കെ. സി. എഫ് സംസ്ഥാന പ്രസിഡന്റ് ജി. ഉല്ലാസ് ഉദ്‌ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. സാംസൺ തോമസ് മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി അഹമ്മദ് ബദാർ, ട്രഷറർ ബൈജു ആന്റണി, സിബിച്ചൻ തോമസ്, ഇടുക്കി ജില്ലാ പ്രസിഡന്റ് ബിജു തങ്കപ്പൻ, ജനറൽ കൺവീനർ സജിൻ സ്കറിയ, ഷിവി എം. കെ, മാർട്ടിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായ ബിനോയി ജോർജ്, മഞ്ജു വിൽസൺ, സെസ്സിൽ ജോസ്, ഡോ. ശേഖർ. എസ്, നിഷ ആന്റണി, പ്രകാശ് ആന്റണി, അജേഷ് കെ. റ്റി, ജ










































































































