മുഖ്യമന്ത്രി വി.ഡി സതീശന് ദേശീയ പാത 85മായി ബന്ധപ്പെട്ട നിവേദനം കൈമാറി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ദേശീയ പാത 85 ൽ നേര്യമംഗലം – മുതൽ വാളറ വരെയുള്ള 14 കി.മീ ഭാഗം വീതിയെടുക്കുന്നത് തടസ്സപ്പെട്ടിട്ട് ഏകദേശം ഒരു വർഷമാകുന്നു. സ്വകാര്യവ്യക്തി, തെറ്റിദ്ധരിപ്പിച്ച് കൊണ്ട് അനാവശ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും, അഡീഷണൽ ചീഫ് സെക്രട്ടറി അതിനോട് യോജിച്ച സത്യവാങ്മൂലം നൽകുകയും ചെയ്തപ്പോൾ ആണ് കോടതി വിധി എതിരായത് . പിന്നീട് ജനകീയ പ്രതിഷേധത്തെ തുടർന്ന് സർക്കാർ , യഥാർത്ഥത്തിൽ ളള്ള വീതി 30 മീറ്റർ എന്നത് PWD , റവന്യു രേഖകളിൽ ഉള്ളത് പ്രകാരം സർക്കാർ സത്യവാങ്മൂലം തിരുത്തി നൽകിയിരുന്നു. തുടർന്ന് ഹൈക്കോടതി അനുകൂലമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടും ചീഫ് സെക്രട്ടറിയുടെ നിർദേശം അനുസരിച്ച് രൂപീകൃതമായ ഹൈ ലെവൽ കമ്മറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വേണം റോഡിൻ്റെ വീതിയെടുക്കൽ പൂർത്തീകരിക്കാൻ. 2 ആഴ്ച്ചക്കകം റിപ്പോർട്ട് പൂർത്തീകരിച്ച് നൽകണം എന്നായിരുന്നു നിഷ്‌കർഷിച്ചിരുന്നത് .
എങ്കിലും, 4 മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകപ്പെട്ടിട്ടില്ല ഈ അവസ്ഥയിൽ മഴക്കാലം ആയിട്ടും റോഡ് നിർമ്മാണം പുനരാരംഭിക്കാൻ കഴിയാത്തത് മണ്ണിടിച്ചിൽ സാധ്യത വർദ്ധിപ്പിക്കുമെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടും വന്നിട്ടുണ്ട്. ഈ വസ്തുതകൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന് വിശദമായ കത്ത് നൽകി .
വിഷയത്തിൻ്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത്, ഉടൻ തന്നെ ഇടപെടണമെന്നും, സർക്കാർ രേഖകളിൽ ഉളളതുപോലെയും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചതു പോലെയും 30 മീറ്റർ വീതി ലഭ്യമാക്കണമെന്നും ചീഫ്സെക്രട്ടറിയെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി നിർദ്ദേശം നൽകി.










































































































