San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ശക്തമായ തിരിച്ചു വരവ് നടത്തി സ്വർണം; ഒരു പവന് കൂടിയത് 1920 രൂപ, ഇന്നത്തെ നിരക്കറിയാം



സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. കനത്ത ഇടിവിന് പിന്നാലെ സ്വർണവിലയിൽ ശക്തമായ തിരിച്ചുവരവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ₹240 വർധിച്ച് ₹11,540 ആയി. ഒരു പവന് ₹1,920 വർധിച്ച് ₹92,320 ആയി.18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ₹195 വർധിച്ച് ₹9,440 ആയും 14 കാരറ്റിന് ₹155 വർധിച്ച് ₹7,395 ആയും 9 കാരറ്റിന് ₹95 വർധിച്ച് ₹4,770 ആയും ഉയർന്നു. കേരളത്തിൽ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1650 രൂപയിലുമാണ് വ്യാപാരം നടക്കുക.

അമേരിക്കൻ സാമ്പത്തിക വിപണിയിലെ മാറ്റങ്ങളും ആഗോള ഓഹരി വിപണിയിലെ തിരിച്ചുവരവും ട്രഷറി ബോണ്ട് യീൽഡിലുണ്ടായ കുറവുമാണ് സ്വർണവിപണിക്ക് പുതിയ ഉണർവ് നൽകിയിരിക്കുന്നത്. തുടർച്ചയായ ഇടിവുകൾക്ക് ശേഷം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുന്ന സാഹചര്യത്തിലും സ്വർണം മികച്ച തിരിച്ചുവരവ് നടത്തിയത് വിപണിയിലെ ശ്രദ്ധേയമായ മാറ്റമാണ്.

വാൾസ്ട്രീറ്റ് ഓഹരികൾ താഴ്ന്ന നിലവാരത്തിൽ നിന്ന് തിരിച്ചു കയറിയതും അമേരിക്കൻ ട്രഷറി യീൽഡിലുണ്ടായ കുറവും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകളിൽ വന്ന അയവും സ്വർണത്തിന് അനുകൂലമായി. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള താൽപര്യം വീണ്ടും വർധിക്കുന്ന സൂചനകളാണ് ലഭിക്കുന്നതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button