San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭ ഫെസ്റ്റിന് ഗ്രൗണ്ട് വിട്ടു നല്‍കിയതില്‍ ക്രമക്കേട് ആരോപിച്ച്  എല്‍.ഡി.എഫ്,  ബി.ജെ.പി കൗണ്‍സിലര്‍മാര്‍



കട്ടപ്പന നഗരസഭ ഫെസ്റ്റിന് ഗ്രൗണ്ട് വിട്ടു നല്‍കിയതില്‍ ക്രമക്കേട് ആരോപിച്ച്  എല്‍.ഡി.എഫ്,  ബി.ജെ.പി കൗണ്‍സിലര്‍മാര്‍.  ഫെസ്റ്റ് നടത്തിപ്പിന് നഗരസഭ ഗ്രൗണ്ട് വിട്ടു നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. വിഷയത്തില്‍ അടിയന്തിര കൗണ്‍സില്‍ യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി.  അതേസമയം ഫെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട ഉണ്ടായ ആരോപണത്തില്‍ യാതൊരുവിധ അടിസ്ഥാനവും ഇല്ലെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ് വെട്ടിക്കുഴി  വ്യക്തമാക്കി.






നഗരസഭ കൗണ്‍സിലില്‍ എക്‌സിബിഷന്‍ എന്ന പേരിലാണ് വിഷയം അവതരിപ്പിച്ചത്. എന്നാല്‍ പരിപാടി ആരംഭിച്ചപ്പോള്‍ എങ്ങനെ ഫെസ്റ്റ് ആയി മാറി എന്ന് അറിയില്ല. ഇതുമൂലം നഗരസഭയ്ക്ക് ലഭിക്കേണ്ട നികുതികള്‍ അടക്കം ലഭിക്കാത്ത സാഹചര്യമാണുളളത്. ഇതിനുപിന്നില്‍ വലിയ അഴിമതി ഉണ്ടെന്നാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ ആരോപണം.  ഈ സാഹചര്യത്തില്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേരണമെന്ന് ആവശ്യപ്പെട്ട നഗരസഭാ സെക്രട്ടറിക്ക് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നിവേദനം നല്‍കി






നഗരസഭയ്ക്ക് ലഭിക്കേണ്ട നികുതികള്‍ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ബി.ജെ.പി  കൗണ്‍സിലര്‍മാരുടെ വാദം. നഗരസഭ, കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചാണ് ഫെസ്റ്റിന് അനുമതി നല്‍കിയത്. വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് ബി.ജെ.പി  കൗണ്‍സിലര്‍മാരും കത്ത് നല്‍കി.


അതേസമയം ഫെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട ഉണ്ടായ ആരോപണത്തില്‍ യാതൊരുവിധ അടിസ്ഥാനവും ഇല്ലെന്ന് ചെയര്‍പേഴ്‌സണ്‍ ജോയ് വെട്ടിക്കുഴി പ്രതികരിച്ചു. എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതി നല്‍കിയിരിക്കുന്നത്. ഗ്രൗണ്ട് വാടകയ്ക്ക് പുറമേ ഫെസ്റ്റിനുള്ളില്‍ നടത്തുന്ന എല്ലാവിധ വിനോദ ഉപാധികള്‍ക്കും പ്രത്യേകം നികുതിയും നഗരസഭയ്ക്ക് ലഭിക്കും. കൗണ്‍സില്‍ യോഗത്തില്‍ എക്‌സിബിഷന്‍ എന്ന പേരിലാണ് വിഷയം അവതരിപ്പിച്ചതെങ്കിലും എക്‌സിബിഷനില്‍ എന്തെല്ലാം പരിപാടികള്‍ നടക്കുന്നു  എന്ന വിവരം പ്രത്യേകം കാണിച്ചിരുന്നു എന്നും ജോയ് വെട്ടികുഴി പറഞ്ഞു.


കട്ടപ്പന നഗരസഭ ഫെസ്റ്റിന് ഗ്രൗണ്ട് വിട്ടു നല്‍കിയതുമായി ബന്ധട്ടുള്ള വിഷയത്തില്‍ വരും ദിവസങ്ങളില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടാകാനാണ് സാധ്യത.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!