മാതൃകയായി കട്ടപ്പന കല്യാണത്തണ്ടിലെ പുരുഷ സ്വയം സഹായ സംഘം

വിഷു കണിയിലൂടെ ലഭിച്ച തുക തങ്ങളുടെ വാർഡിലെ കിടപ്പുരോഗിയും നിർധനവുമായ കുടുംബത്തിന് നൽകി മാതൃകയായിരിക്കുകയാണ് കട്ടപ്പന കല്യാണത്തണ്ടിലെ പുരുഷ സ്വയം സഹായ സംഘം
കല്യാണ കണ്ട് കേന്ദ്രമായി പ്രവർത്തിക്കുന്ന സൗഹൃദ പുരുഷ സ്വയം സഹായ സംഘം ആണ് സമൂഹത്തിലെ മാതൃക പ്രവർത്തനം കാഴ്ചവെച്ചത്
കാണാക്കാലിപ്പടി. കല്യാണതണ്ട്. 34 ആം വാർഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘമാണ് സൗഹൃദ പുരുഷ സ്വയം സഹായസംഘം.. ഇവരുടെ നേതൃത്വത്തിൽ വിഷുനാളിൽ വിഷുക്കണി നടത്തുകയും. ഇതിൽ നിന്നും കിട്ടിയ തുക. ഈ വാർഡിലെ കിടപ്പ് രോഗിയും
നിർദ്ദനരുമായ ഒരു കുടുംബത്തിന് കൈമാറാൻ തീരുമാനിക്കുകയും. ചെയ്യുകയായിരുന്നു
സംഘം ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ
പ്രസിഡന്റ്. അരുൺകുമാർ. സെക്രട്ടറി രാജേഷ് രവി. എന്നിവരുടെ
നേതൃത്വത്തിൽ അംഗങ്ങൾ എല്ലാവരും ചേർന്ന് തുക വാർഡ് കൗൺസിലർ സന്തോഷ് ഓലിനാലിന് കൈമാറി..
തുക. അപ്പോൾ തന്നെ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കുമെന്നും.. നന്മയും സ്നേഹവും നിറഞ്ഞ ഈ പ്രവർത്തനം മാതൃക പരമായ ഒന്നാണെന്നു കൗൺസിലർ പറഞ്ഞു.
ജാതി മത വർഗ വർണ്ണ വിത്യാസം ഇല്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ഒരു മനസ്സോടെ ഈ ഉദ്യമത്തിൽ പങ്കെടുത്തു. ഈ കാലഘട്ടത്തിന്റെ മാതൃക ആയി ഈ സംഘം ഉണ്ടാവുമെന്നും.. ഇനിയും ഇത് പോലുള്ള പ്രവർത്തനങ്ങളുമായി മുൻപോട്ട് പോകുമെന്നും സംഘം പ്രസിഡന്റ് അരുൺകുമാർ പറഞ്ഞു
സമൂഹത്തിന് മാതൃക പ്രവർത്തനം കാഴ്ചവച്ച കട്ടപ്പന കല്യാണത്തിന് സൗഹൃദ പുരുഷ സ്വയം സഹായ സംഘം അംഗങ്ങളുടെ പ്രവർത്തി അഭിനന്ദനാർഘമാണ്
















































































































